web analytics

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നാടിന് സമ‍‍ർപ്പിക്കുന്നത് ഇവയൊക്കെ

നാല് പുതിയ ട്രെയിനുകൾ; 529 കോടി രൂപയുടെ പദ്ധതികൾ;

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നാടിന് സമ‍‍ർപ്പിക്കുന്നത് ഇവയൊക്കെ

തിരുവനന്തപുരം: ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം ആദ്യമായി തലസ്ഥാന നഗരിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 529 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും.

റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമായും നടക്കുക. ഇതോടൊപ്പം ആറ് പുതിയ ട്രെയിനുകൾക്കും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ജനുവരി 23 നാണ് പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം.

ആറ് ട്രെയിനുകളിൽ നാലെണ്ണം കേരളത്തിനും രണ്ടെണ്ണം തമിഴ്നാടിനുമാണ്. കേരളത്തിന് ലഭിക്കുന്ന ട്രെയിനുകൾ തിരുവനന്തപുരം–താംബരം, നാഗർകോവിൽ–മംഗളൂരു, തിരുവനന്തപുരം–ഹൈദരാബാദ്, ഗുരുവായൂർ–തൃശ്ശൂർ പാസഞ്ചർ എന്നിവയാണ്.

തമിഴ്നാടിന് നാഗർകോവിൽ–ചാർലപ്പള്ളി ട്രെയിനും കോയമ്പത്തൂർ–ധൻബാദ് അമൃത് ഭാരത് എക്‌സ്പ്രസുമാണ് അനുവദിച്ചത്.

ഇതിനുപുറമെ ഷോർണൂർ–നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണവും ചെന്നൈ ബീച്ച്–ചെന്നൈ എഗ്മൂർ നാലാം പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് സൂചനയുണ്ട്.

തിരുവനന്തപുരം നഗരത്തിന്റെ അടുത്ത അഞ്ച് വർഷത്തെ വികസനരേഖയും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കായി തലസ്ഥാനവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

English Summary

Prime Minister Narendra Modi will dedicate projects worth ₹529 crore during his visit to Thiruvananthapuram on January 23, marking his first visit to the state capital after the BJP came to power. The event will feature the inauguration of several railway projects under the Ministry of Railways and the flagging off of six new trains. Four of these trains are allocated to Kerala and two to Tamil Nadu. Additionally, key railway infrastructure announcements, including electrification and new track projects, are expected. The Prime Minister is also set to unveil a five-year development roadmap for Thiruvananthapuram.

pm-modi-thiruvananthapuram-visit-529-crore-railway-projects

Narendra Modi, Thiruvananthapuram, Railway Projects, BJP, Kerala News, Indian Railways, Development Projects, Rajeev Chandrasekhar

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ

ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ തിരുവനന്തപുരം: കേരളത്തിലെ ജയിൽ അന്തേവാസികളുടെ...

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെയും...

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ്

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്...

കഞ്ചാവ് ഉണക്കാനിട്ടശേഷം ബീച്ചിൽ പായ വിരിച്ച് പുതച്ച് ഉറങ്ങി; യുവാവ് പിടിയിൽ

കഞ്ചാവ് ഉണക്കാനിട്ടശേഷം ബീച്ചിൽ പായ വിരിച്ച് പുതച്ച് ഉറങ്ങി; യുവാവ് പിടിയിൽ കോഴിക്കോട്...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img