ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകുകയും ചെയ്തു.
രാഷ്ടപതി ഭവനിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിൽ എത്തിയത്. തുടർന്ന് ഇന്ന് വൈകിട്ട് നാല് മണിക്ക് എൻഡിഎ മുന്നണി യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും.
ആന്ധ്രപ്രദേശിലെ തെലുങ്കു ദേശം പാര്‍ട്ടിയും ബിഹാറിലെ ജെഡിയുവും എൻഡിഎയ്ക്ക് ഒപ്പമാണ്. യോഗത്തിൽ ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും.
Read Also: വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ യു കെ ജി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു
Read Also: അടുത്ത മൂന്നു മണിക്കൂറിൽ തകർത്തു പെയ്തേക്കും; സംസ്ഥാനത്ത് ഏഴു ജില്ലയിൽ യെല്ലോ അലർട്ട്
Read Also: തിളക്കമില്ലാതെ ബിജെപി; ജനവിധിയിൽ പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍