ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ അചഞ്ചലമായ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് ‘മോദി കാ പരിവാര്‍’ എന്ന മുദ്രാവാക്യം ഒഴിവാക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞു. (PM Modi asks social media followers to remove ‘Modi Ka Parivar’ from their handles)
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഇന്ത്യയിലുടനീളമുള്ള ആളുകള്‍ എന്നോടുള്ള സ്‌നേഹത്തിന്റെ അടയാളമായി ‘മോദി കാ പരിവാര്‍’ എന്ന് അവരുടെ സോഷ്യല്‍ മീഡിയയില്‍ ചേര്‍ത്തു. അതില്‍ നിന്ന് എനിക്ക് വളരെയധികം ശക്തി ലഭിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നാം തവണയും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നല്‍കി. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുള്ള ജനവിധി ഞങ്ങള്‍ക്ക് നല്‍കി,’ പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
“നമ്മളെല്ലാവരും ഒരു കുടുംബമെന്ന സന്ദേശം ഫലപ്രദമായി കൈമാറിയതിന് പ്രചാരണം ഉപകരിച്ചു. ഇനി സോഷ്യല്‍ മീഡിയയല്‍ നിന്ന് ‘മോദി കാ പരിവാര്‍’ നീക്കം ചെയ്യാം. ഡിസ്‌പ്ലേയിലെ പേര് മാറിയേക്കാം, പക്ഷേ ഇന്ത്യയുടെ പുരോഗതിക്കായി പരിശ്രമിക്കുന്ന ഒരു കുടുംബം എന്ന നിലയിലുള്ള നമ്മുടെ ബന്ധം ശക്തവും അഭേദ്യവുമായി തുടരും,” അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേർത്തു.
തെലങ്കാനയിലെ അദിലാബാദില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, മോദിക്ക് കുടുംബമില്ലെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവ് പരിഹസിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ‘മോദി കാ പരിവാര്‍’ എന്ന മുദ്രാവാക്യം വിളിച്ചത്. മോദിയുടെ കുടുംബം എന്നര്‍ത്ഥം വരുന്ന ഈ മുദ്രാവാക്യം ബിജെപി നേതാക്കളും അനുഭാവികളും സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ചേർത്തിരുന്നു.
Read More: പഠനം ഇനിയത്ര എളുപ്പമാകില്ല…! സർക്കാർ ജീവനക്കാരുടെ ഉപരി പഠനത്തിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി