രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. ഇന്ന് രാവിലെ പത്തരയ്ക്ക് ഡൽഹിയിൽ നിന്നു പുറപ്പെട്ട അദ്ദേഹം 5.10ഓടെയാണ് മോസ്ക്കോയിൽ എത്തിയത്. റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡെന്നിസ് മുൻടുറോവാണ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചത്. (PM Modi lands in Moscow to meet President Vladimir Putin)
നാളെ നടക്കുന്ന 22ാം ഇന്ത്യ- റഷ്യ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ന് മോദിക്ക് അത്താഴ വിരുന്നു നൽകും. മോസ്ക്കോയിലാണ് നാളെ ഉച്ചകോടി നടക്കുക. പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും തമ്മിൽ ചർച്ചകൾ നടക്കും.
റഷ്യൻ സന്ദർശനത്തിന് പിന്നാലെ അദ്ദേഹം രണ്ട് ദിവസ സന്ദർശനത്തിനായി ഓസ്ട്രിയക്കും പോകുന്നുണ്ട്. 1983ൽ ഇന്ദിര ഗാന്ധിയാണ് ഓസ്ട്രിയ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി.
Read More: ശ്രീറാം വെങ്കിട്ടരാമനെ നീക്കി; നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി; പുതിയ നിയമനം നൽകിയില്ല
Read More: MVD യുടെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; ജാഗ്രത പാലിക്കുക