കണ്ണൂർ: ക്ലാസിൽ കയറി പ്ലസ് വൺ വിദ്യാർത്ഥിയെ തല്ലി പ്ലസ് ടു വിദ്യാർഥികൾ. തടയാനെത്തിയ അധ്യാപികയുടെ മുഖത്ത് പ്ലസ് ടു വിദ്യാർത്ഥി അടിച്ചു. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.(Plus Two students entered the class and beaten up the Plus One student and teacher)
വിദ്യാർത്ഥിയുടെ അടിയേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ സിനി ക്ലാസ് എടുക്കുന്നതിനിടയിൽ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാർഥികൾ ക്ലാസിൽ കടന്നു പ്ലസ് വൺ വിദ്യാർഥിയെ തള്ളുകയായിരുന്നു. ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് അടിച്ചത്.
അടിയേറ്റ പ്ലസ് വൺ വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.