വിദ്യാർത്ഥിനിയുടെ ഉത്തരപേപ്പർ തടഞ്ഞുവെച്ചു; അദ്ധ്യാപകനെതിരെ നടപടി

മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ഉത്തരപേപ്പർ തടഞ്ഞുവെച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇൻവിജിലേറ്റർ ഹബീബ് റഹ്മാനെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം ഡിഡിഇ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇൻവിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കണ്ടെത്തൽ. വിദ്യാർത്ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഉത്തരവിൽ പറയുന്നു. ഇൻവിജിലേറ്റർ പരീക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വിദ്യാർത്ഥിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും ആണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂർ സ്‌കൂളിലാണ് സംഭവം. ഹുമാനിറ്റീസ് വിദ്യാർത്ഥിനി അനാമികക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്. പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാർത്ഥിനി സംസാരിച്ചതിനാണ് ഇൻവിജിലേറ്റർ അനാമികയുടെ ഉത്തരപേപ്പർ വാങ്ങി വെച്ചത്. തുടർന്ന് പരീക്ഷാ ഹാളിൽ ഇരുന്ന് കരഞ്ഞതോടെയാണ് ഇൻവിജിലേറ്റ‍ർ ഉത്തരക്കടലാസ് തിരിച്ച് നൽകിയത്.

സംഭവത്തെ തുടർന്ന് സമയം നഷ്ടമായതോടെ വിദ്യാ‍ർത്ഥിനിക്ക് ഉത്തരങ്ങൾ മുഴുവൻ എഴുതാൻ സാധിക്കാതെ വന്നു. ഉത്തരങ്ങൾ തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img