web analytics

പ്ലസ്ടു പരീക്ഷാഫലം മേയ് 21ന്; പ്ലസ് വൺ ക്ലാസ് ജൂണിൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണില്‍ പ്രസിദ്ധീകരിക്കും എന്നും മന്ത്രി പറഞ്ഞു.

2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മേയ് 20 ആണ് അവസാന തീയതി. പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിനു യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനുമായി മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിച്ചതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവും എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വർധിപ്പിക്കും.

കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവാണ് അനുവദിച്ചത്. എന്നാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഇല്ല.

കൂടാതെ 2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023-234 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി ചേര്‍ന്ന 111 ബാച്ചുകളും 2024-25 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

∙ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍

ട്രയല്‍ അലോട്ട്മെന്റ് – മേയ് 24

ആദ്യ അലോട്ട്മെന്റ് തീയതി – ജൂണ്‍ 2

രണ്ടാം അലോട്ട്മെന്റ് തീയതി – ജൂണ്‍ 10

മൂന്നാം അലോട്ട്മെന്റ് തീയതി – ജൂണ്‍ 16

ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23 ന് ഒന്നാംവർഷ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

Other news

ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക പിന്തുണ

ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക...

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം; അസ്വാഭാവികതയില്ലെന്ന് പോലീസ്

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം: കാൽവഴുതി വീണതെന്ന് പ്രാഥമിക നിഗമനം;...

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ അൽ...

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്...

പ്രകടനപത്രികയുമായി ബിജെപി; കളം പിടിക്കാൻ സ്റ്റാലിനും ഇപിഎസും! തമിഴകം ആര് ഭരിക്കും?

പ്രകടനപത്രികയുമായി ബിജെപി; കളം പിടിക്കാൻ സ്റ്റാലിനും ഇപിഎസും! തമിഴകം ആര് ഭരിക്കും? ചെന്നൈ:...

Related Articles

Popular Categories

spot_imgspot_img