മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എംഎല്‍എയും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവില്‍ നിയമസഭയില്‍. സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെങ്കിലും സീറ്റ് കുറവുണ്ട്. കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടാകണമെന്നും അഹമ്മദ് ദേവര്‍ കോവില്‍ ആവശ്യപ്പെട്ടു. സബ്മിഷനായിട്ടാണ് ഭരണപക്ഷ എംഎല്‍എ പ്ലസ് വണ്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. (No shortage of plus one seats in Malappuram says v sivankutty; Youth organizations with strong protest)
എന്നാൽ മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വൺ സീറ്റ് വിഷയത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് ആണ് സഭയില്‍ മന്ത്രി ആവര്‍ത്തിച്ചത്. 17298 പേർക്കാണ് ഇനി സീറ്റ് കിട്ടാൻ ഉള്ളത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്‌നം വരും. അതിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി സഭയില്‍ വ്യക്തമാക്കി.
അതേസമയം എ പ്ലസുകാര്‍ക്ക് പോലും സീറ്റില്ലാത്ത അവസ്ഥയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാർത്ഥി സംഘനകളുടെ പ്രതിഷേധ സമരം തുടരുകയാണ്. വിവിധ സ്‌കൂളുകൾക്ക് മുന്നിൽ പ്ലക്കാർഡുമായി അഡ്മിഷൻ കിട്ടാത്ത കുട്ടികളെത്തി. മലപ്പുറത്ത് കളക്ടറേറ്റിലേക്ക് എസ്എഫ്ഐയും പ്രതിഷേധ മാർച്ച് നടത്തി.
Read More: ഇടയ്ക്ക് ഇടയ്ക്ക് പെണ്ണ് കെട്ടണമെന്ന് തോന്നുന്നവർ ധർമ്മജനെ കണ്ടുപഠിക്കട്ടെ!