സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നാളെ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. 3,22,147 കുട്ടികള്‍ക്ക് ഇതുവരെ പ്രവേശനം ലഭിച്ചു. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായി. മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്മെന്റ് നടത്തും. (Plus one admission 2024: classes start tomorrow onwards)
ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കാത്തവര്‍ സ്‌കൂളുകളില്‍ മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കണം.
പുതുക്കാത്തവരെയും അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തവരെയും തുടര്‍ന്നുള്ള അലോട്മെന്റുകളില്‍ പരിഗണിക്കില്ല. പുതിയ അപേക്ഷ നല്‍കാനും സപ്ലിമെന്ററി ഘട്ടത്തില്‍ അവസരമുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് അധികമായി അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെ ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റുകള്‍ 3,09,142 ആണ്.
മുഖ്യ അലോട്മെന്റില്‍ ഇതില്‍ 3,05,554 സീറ്റുകളാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, 37,634 കുട്ടികള്‍ അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേര്‍ന്നില്ല. ഈ സീറ്റുകളും മുഖ്യഘട്ടത്തില്‍ മിച്ചമുണ്ടായിരുന്ന 3,588 സീറ്റുകളും ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കുക.
Read More: പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തും; സൂചനകൾ നൽകി ഷാഫി പറമ്പിൽ
Read More: 30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങി വിദേശ ദമ്പതിമാര്‍ പറന്നിറങ്ങി; വലയിലാക്കി ഡിആര്‍ഐ