തിരുവനന്തപുരം: ആർ.എസ്.എസ്. നേതാവിന് കുത്തേറ്റു. കാട്ടാക്കട പ്ലാവൂർ ആർ.എസ്.എസ്. മണ്ഡൽ കാര്യവാഹ് വിഷ്ണുവിന് നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായത്. കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് ആക്രമിച്ചത്.
മർദ്ദനമേറ്റ വിഷണുവിന്റെ നെറ്റിയിലും മുതുകിലും ടൈലിന്റെ പൊട്ടിയ കഷ്ണം കൊണ്ട് കുത്തേൽക്കുകയും ചെയ്തു. വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ പരിക്ക് സാരമുള്ളതല്ലെന്നും അക്രമികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും കാട്ടാക്കട പോലീസ് അറിയിച്ചു.