ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂതന്മാരുടെ പ്രധാന സ്ഥലങ്ങളും ബി.ജെ.പി.യിലെയും ആർ.എസ്.എസിലെയും ചില ഹിന്ദു നേതാക്കളെയുമാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് ദേശിയ മാധ്യമങ്ങൾ പറയുന്നു. ഗുജറാത്തിൽ ചാവേർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്ഐഎസ് പ്രവർത്തകൻ അബുവുമായി ഇവർക്ക് ബന്ധമുണ്ടെന്നും ഇയാളാണ് ഇവരെ ചുമതലപ്പെടുത്തിയതെന്നും ഗുജറാത്ത് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരരായ മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീൻ എന്നിവരെ ഞായറാഴ്ചയാണ് ഗുജറാത്ത് പോലീസിൻ്റെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരും ശ്രീലങ്കൻ പൗരന്മാരാണ്. ഇവർ കൊളംബോ – ചെന്നൈ വഴിയാണ് അഹമ്മദാബാദിലെത്തിയത്. ഭീകരരിൽ ഒരാൾക്ക് പാകിസ്ഥാൻ വിസ ഉണ്ടായിരുന്നു. ഭീകരർ ഇന്ത്യയിലെ ചിലരുമായി ബന്ധപ്പെട്ടിരുന്നതായും ഏജൻസികൾ സംശയിക്കുന്നുണ്ട്.
നാല് ഭീകരരും ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പ്രത്യയശാസ്ത്രത്താൽ സമൂലവൽക്കരിക്കപ്പെട്ടവരാണെന്നും ഡെപ്യൂട്ടി ജനറൽ ഓഫ് പോലീസ് വികാസ് സഹായ് പറഞ്ഞു. അവർക്ക് തമിഴ് മാത്രമേ സംസാരിക്കൂ, ഹിന്ദിയും ഇംഗ്ലീഷും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കൊളംബോയിൽ നിന്ന് ചെന്നൈയിലെത്തിയതായും പിന്നീട് മെയ് 19 ഞായറാഴ്ച അഹമ്മദാബാദിൽ എത്തിയതായും അദ്ദേഹം പറഞ്ഞു.
Read More: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടച്ചു; നിയന്ത്രണം ഏർപ്പെടുത്തിയത് ഇവിടെയൊക്കെ