പൈറേറ്റ്സ് ഓഫ് കരീബിയൻ താരവും ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂൺ 23 ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലൻഡിൽ വെച്ചാണ് തമയോ പെറി കൊല്ലപ്പെട്ടത്. (‘Pirates of the Caribbean’ actor, surfer Tamayo Perry killed in shark attack)
കടലിൽ സർഫിംഗിനിടയിലാണ് സ്രാവിന്റെ ആക്രമണമുണ്ടാകുന്നത്. ഇത് കണ്ട ദൃക്‌സാക്ഷികൾ അധികൃതരെ വിവരം അറിയിക്കുകയും ജെറ്റ് സ്‌കീ ഉപയോഗിച്ച് പെറിയെ കരയ്‌ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ ഒരു കൈ പൂര്‍ണ്ണമായും സ്രാവ് കടിച്ചെടുത്തിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.
നടന്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായി റിപ്പോർട്ടുണ്ട്. നടൻ്റെ മരണത്തെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഗോട്ട് ദ്വീപ് തീര പ്രദേശത്ത് സ്രാവ് ആക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തമയോ പെറി. ‘ബ്ലൂ ക്രഷ്’, ‘ചാർലീസ് ഏഞ്ചൽസ്: ഫുൾ ത്രോട്ടിൽ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Read More: ഭൂമിക്കടിയിലേക്ക് വളരാൻ മുംബൈ; എത്തുന്നു ഭൂഗർഭ മെട്രോ; ഇനി രണ്ടു മണിക്കൂർ യാത്രക്ക് 50 മിനിറ്റ് മതി