രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിമർശനങ്ങൾ ശക്തമായി തിരിച്ചടിച്ച്, “വിരട്ടൽ കൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ല” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം സർക്കാർ പരിപാടിയല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവർ നിശ്ചയിച്ചതാണ് ആഗോള അയ്യപ്പ സംഗമം നടത്താമെന്നത്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതല്ല.
ആരാധനയുടെ ഭാഗമായി കാണേണ്ടതാണ്. സർക്കാരിന്റെ പരിപാടിയല്ല. ദേവസ്വം ബോർഡിന്റെ പരിപാടിയാണത്. ഇത്തരം കാര്യങ്ങൾക്ക് സർക്കാർ സഹായം ചെയ്യാറുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വ്യക്തമാക്കിയത്…
#ആഗോള അയ്യപ്പ സംഗമം സർക്കാർ പരിപാടിയല്ല, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയാണ്.
#ഇത്തരം കാര്യങ്ങൾക്ക് സർക്കാർ സഹായം ചെയ്യാറുണ്ട്, അതിലുപരി സർക്കാരിനൊന്നും പങ്കില്ല.
#സംഗമം ആരാധനയുടെ ഭാഗമായിട്ടാണ് കാണേണ്ടത്, രാഷ്ട്രീയമായി കാണേണ്ടതല്ല.
ശബരിമലയുടെ മഹത്വം
ശബരിമല എന്നത് നാടിന് മാത്രമല്ല, രാജ്യത്തിന് തന്നെ മാതൃകയായ ആരാധനാസ്ഥലമാണ്. ജാതിമതഭേദ ചിന്തകൾക്കതീതമായിട്ടുള്ള സ്ഥലമാണ്. എല്ലാ മതസ്ഥർക്കും എത്തിപ്പെടാൻ കഴിയുന്ന സ്ഥലമാണ്.
സാധാരണ അവിടെയെത്തുന്ന ഭക്തർ വാവരെ കണ്ടാണ് അയ്യപ്പനെ ദർശിക്കാൻ പോകുന്നത്. അത്രമാത്രം മതമൈത്രി ഉൾക്കൊള്ളുന്ന സ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകളാണ് അവിടെ എത്തിച്ചേരുന്നത്. അയ്യപ്പ സംഗമത്തിന് കേരളത്തിലുള്ളവർക്ക് മാത്രമല്ല സംസ്ഥാനത്തിന് പുറത്തുള്ളവർക്കും താൽപ്പര്യമാണ്.
“ശബരിമല ഒരു ക്ഷേത്രംമാത്രമല്ല, ജാതിമതഭേദങ്ങളെ അതിജീവിച്ച് മതസൗഹാർദത്തിന് മാതൃകയായ സ്ഥലമാണ്. വാവരെ കണ്ടിട്ടാണ് ഭക്തർ അയ്യപ്പനെ ദർശിക്കാൻ പോകുന്നത്. അത്രമാത്രം മതമൈത്രിയുടെ സന്ദേശം ഉൾക്കൊള്ളുന്ന കേന്ദ്രമാണ് ശബരിമല,” എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന സംഗമത്തിന് കേരളത്തിൽ മാത്രമല്ല, രാജ്യത്തുടനീളവും വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനം
മുഖ്യമന്ത്രി പറഞ്ഞത്:
“വിരട്ടൽ കൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ല. കേരളത്തിന്റെ യഥാർത്ഥ അവസ്ഥ അറിയാത്തതിനാലാണ് രാജീവ് ചന്ദ്രശേഖർ ഇങ്ങനെ പ്രതികരിക്കുന്നത്.”
“ന്യൂനപക്ഷ പ്രീണനത്തിൽ നിന്ന് ഭൂരിപക്ഷ പ്രീണനത്തിലേക്ക് മാറിയോ? എന്തൊക്കെ പ്രസ്താവനകളാണ് നടക്കുന്നത്?” – എന്നും മുഖ്യമന്ത്രി ചോദ്യമുയർത്തി.
കേസുകൾ പിൻവലിക്കൽ
ശബരിമലയുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടുള്ളതാണ്. അക്രമസംഭവങ്ങൾ ഒഴികെയുള്ള കേസുകളെല്ലാം പിൻവലിക്കുമെന്ന് തീരുമാനിച്ചിട്ടുള്ളതാണ്. ഇവരുടെയെല്ലാം നിവേദനങ്ങളുടെ അടിസ്ഥാന്തതിലാണ് തീരുമാനമെടുത്തത്.
അതിൽ ഒന്നും ബാക്കി നിൽക്കുന്നില്ല. അയ്യപ്പ സംഗമം നടക്കട്ടെ. ഭക്തരായവർ, അയ്യപ്പന്റെ ആളുകൾ എല്ലാവരും പങ്കെടുക്കട്ടെ. നമുക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു:
അക്രമസംഭവങ്ങൾ ഒഴികെയുള്ള കേസുകൾ സർക്കാർ പിൻവലിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
ഭക്തരുടെ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
“അയ്യപ്പ സംഗമം നടക്കട്ടെ, എല്ലാവരും പങ്കെടുക്കട്ടെ. സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും,” എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
English Summary:
Kerala CM Pinarayi Vijayan responds to BJP chief Rajeev Chandrasekhar: Global Ayyappa Sangamam is a Devaswom Board event, not a govt programme.