നോമ്പുകാല വെള്ളിയാഴ്ച ഏഴുകും വയൽ കുരിശുമലയിലേക്ക് ഒഴുകി തീർഥാടകർ

കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന ഹൈറേഞ്ചിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല നോമ്പുകാലത്തെ രണ്ടാം വെള്ളിയാഴ്ച ചവിട്ടിയത് ആയിരക്കണക്കിന് തീർഥാടകർ. പുലർച്ചയ്ക്ക് മുൻപേ ആരംഭിച്ച വിശ്വാസികളുടെ മലകയറ്റം രാത്രി വൈകിയും തുടരുകയാണ്.

കാഞ്ഞിരപ്പള്ളി രൂപതയിലെ വെളിച്ചയാനി ഇടവകയിൽ നിന്നുള്ള നൂറുകണക്കിന് മാതൃ ദീപ്തി പ്രവർത്തകർ പ്രാർഥനയോടെ മലകയറ്റത്തിൽ പങ്കുചേർന്നു കുരിശുമലയിൽ നടന്ന കർമങ്ങൾക്ക് ഫാ. ജോസ് ചെമ്മരപള്ളിയിൽ ഫാ. ജിൻസ് കാരക്കാട് ഫാ. ജോസഫ് വട്ടപ്പാറ എന്നിവർ കാർമികരായി പങ്കെടുത്തു.

കുരിശുമലയിൽ എത്തിയ മുഴുവൻ തീർഥാടകർക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപവും മിസ്സേറിയ രൂപവും തിരു കല്ലറയും സന്ദർശിക്കുന്നതിനും പ്രാർഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

ഇടുക്കി അണക്കരയില്‍ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇടുക്കി അണക്കരയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. അണക്കര ഉദയഗിരിമേട് കോട്ടക്കുഴിയില്‍ വിമല്‍(17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടം.

അണക്കര കുങ്കിരിപ്പെട്ടിക്കുസമീപം പ്രാര്‍ഥനായോഗം നടന്ന വീട്ടിലെത്തിയ വിമല്‍ പരിസരത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുറ്റടി നെഹ്‌റു സ്മാര പഞ്ചായത്ത് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് അണക്കര ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽനിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം

അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം കെഎസ്ആർടിസി...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Related Articles

Popular Categories

spot_imgspot_img