തൃശൂര്‍: നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം. ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒൻപതുപേർക്ക് പരിക്കേറ്റിട്ടുണ്ട്.(Pickup van accident in thrissur; one death)
തൃശൂര്‍ അന്നമനട കല്ലൂരിൽ ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം നടന്നത്. തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. പത്തു പേരാണ് പിക്ക് അപ്പിലുണ്ടായിരുന്നത്.
അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ മാള പൊലീസ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.