web analytics

ഒക്കൽ, വട്ടക്കാട്ടുപടി, കോടനാട്, കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി… പെട്രോൾ പമ്പുകളിൽ മോഷണ പരമ്പര; മൂന്നംഗ സംഘം പിടിയിൽ

പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ .കഴിഞ്ഞ 24ന് പുലർച്ചെ ഒക്കൽ  പെട്രോളിയം പമ്പിലും, വട്ടക്കാട്ടുപടിയിലുള്ള പമ്പിലും മോഷണം നടത്തിയ കേസിൽ വടക്കേക്കര തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണ (27), കൊടുങ്ങല്ലൂർ ശൃംഗപുരം നെല്ലിപ്പറമ്പത്ത് ബൈജു (28), കണ്ടംതറയിൽ വാടകയ്ക്ക് താമസിക്കുന്ന പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ നിസാർ (26) എന്നിവരെയാണ്  പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 

വട്ടക്കാട്ടുപടിയിലുള്ള പമ്പിൽ നിന്നും 55,000 രൂപയും ഒക്കൽ പമ്പിൽ നിന്നും 13,000 രൂപയുമാണ് മോഷ്ടിച്ചത്. രണ്ട് പമ്പുകളുടെയും ഷട്ടറുകളുടെ താഴ് തകർത്ത് ഗ്ലാസ് പൊളിച്ച് അകത്തു കയറിയാണ് മോഷണം നടത്തിയത്.

തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുട മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികളെ വടക്കേക്കര, തൃശൂർ താണിശ്ശേരി ഭാഗങ്ങളിൽ നിന്നുമാണ്  പിടികൂടിയത്. 

ഇവരെ ചോദ്യം ചെയ്തതിൽ ഇവർ മോഷണത്തിന് ഉപയോഗിച്ച  മോട്ടോർസൈക്കിൾ ഈ മാസം 14ന് മുളവുകാട് നിന്നും മോഷണം ചെയ്തതാണെന്ന് സമ്മതിച്ചു.

 കൂടാതെ പുത്തൻവേലിക്കരയിൽ ഒരു വീട് പൊളിച്ച് അകത്തു കയറിയും, 17ന് കോടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയതായും,  27ന്പുലർച്ചെ കോട്ടയം ഏറ്റുമാനൂർ കടുത്തുരുത്തി പെട്രോൾ പമ്പുകളിലായി മൂന്നു മോഷണങ്ങൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

 നിരവധി കേസുകളിലെ പ്രതിയായ യദുകൃഷ്ണ വടക്കേക്കര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ആളാണ്. ഇയാൾക്ക് മുനമ്പം, എറണാകുളം സെൻട്രൽ, നോർത്ത് പറവൂർ, ആലുവ , ചേരാനല്ലൂർ സ്റ്റേഷനുകളിലായി മോഷണം , കവർച്ച, കഞ്ചാവ് കേസ് തുടങ്ങിയവയുണ്ട്. 

കഴിഞ്ഞവർഷം ഡിസംബർ 18ന് കാപ്പാ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ ആയ ഇയാൾ ഒരു വർഷം  തടവു ശിക്ഷക്ക് ശേഷം കഴിഞ്ഞ  മാസം 18നാണ് പുറത്തിറങ്ങിയത്.

പെരുമ്പാവൂർ എ എസ് പി  ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം 

 സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ്, എ.എസ്.ഐ പി.എ

അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, 

വർഗീസ് ടി വേണാട്ട്

ബെന്നി ഐസക്, സി പി ഒ മാരായ

നജ്മി, ബിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ...

1000 കോടി വാരിയ ‘ധുരന്ധർ’: 500 കോടി ഞങ്ങൾക്ക് വേണം! രൺവീർ സിംഗിനോടും ഇന്ത്യയോടും പണം ചോദിച്ച് പാകിസ്ഥാൻ!

ബോക്സ് ഓഫീസിനെ വിറപ്പിച്ചു കൊണ്ട് കുതിക്കുകയാണ് രൺവീർ സിംഗ് നായകനായ 'ധുരന്ധർ:...

ആനകളില്ലാത്ത തൃശൂരിലെ ആവേശപ്പൂരം! ആകാശപ്പൊട്ടും അലറുന്ന കെട്ടുകാളകളും; അന്തിമഹാകാളന്‍കാവ് വേല വർണാഭമായി

തൃശൂർ: പൂരങ്ങളുടെ നാടായ തൃശൂരിൽ ആനകളില്ലാതെയും ഒരു പൂരത്തിന് ഇത്രമേൽ ആവേശം...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരിവേട്ട; വിദേശ ബന്ധം അന്വേഷിച്ച് കസ്റ്റംസ്

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരിവേട്ട; വിദേശ ബന്ധം അന്വേഷിച്ച് കസ്റ്റംസ് കൊച്ചി: നഗരത്തിലെ...

Related Articles

Popular Categories

spot_imgspot_img