കൊച്ചി: ഹിമാലയൻ യാത്രയ്ക്കിടെ സൂര്യഘാതമേറ്റ പെരുമ്പാവൂർ സ്വദേശി മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. വ്യാഴാഴ്ച അലഹബാദിൽ വെച്ചാണ് ഉണ്ണികൃഷ്ണന് സൂര്യാഘാതമേറ്റത്. കഴിഞ്ഞയാഴ്ച്ച അലഹബാദിലേക്ക് പോയ ഉണ്ണിക്കൃഷ്ണൻ അവിടെ നിന്ന് ഹിമാലയൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഉഷ്ണതരംഗത്തിൽ സൂര്യാഘാതമേറ്റ് മരിച്ചത്.
കപ്പൽ ജീവനക്കാരനായിരുന്ന ഉണ്ണിക്കൃഷ്ണൻ റിട്ടയർമെന്റിന് ശേഷം ക്ഷേത്രങ്ങളിൽ സഹായിയായി പോയിരുന്നു. തീർത്ഥാടക സംഘത്തിനൊപ്പം പോവുന്ന അദ്ദേഹം മാസങ്ങളായി പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. മൃതദേഹം അലഹബാദ് സർക്കാർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പെരുമ്പാവൂരിലേക്ക് എത്തിക്കും.
Read Also: മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ; ഇന്ത്യൻ ട്വന്റി 20 ടീമില്‍ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും
Read Also: മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിൻെറ ഭാര്യ ലിസമ്മ അഗസ്ററിൻ അന്തരിച്ചു









