പേരാമ്പ്രയിൽ തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്നേദിവസം പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെ ചുറ്റിപ്പറ്റി ദുരൂഹത. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കഴിഞ്ഞദിവസം പ്രചരിച്ച വാർത്തകളിൽ പ്രധാന ചർച്ച ഇതായിരുന്നു. തോട്ടിലെ മുട്ടപ്പൻ വെള്ളത്തിൽ ഒരിക്കലും അനു മുങ്ങി മരിക്കാൻ സാധ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു.
വാളൂർ കുറുങ്കുടി മീത്തൽ അനുവിനെ ചൊവ്വാഴ്ച രാവിലെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടിൽ നിന്നും കർത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കാണാതാവുകയായിരുന്നു. പ്രദേശത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ചൊവ്വാഴ്ച രാവിലെയാണ് വാളൂർ കനാലിൽ അനുവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
അർദ്ധനഗ്നമായി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിന്നും ആഭരണങ്ങൾ കാണാനില്ലായിരുന്നു. ഇതെല്ലാം നാട്ടുകാരിൽ സംശയം വർദ്ധിപ്പിക്കുകയാണ്. ഭർത്താവുമായി വീട്ടുകാരുമായി യാതൊരു പ്രശ്നവും അനുജനും ആത്മഹത്യ ചെയ്യേണ്ട ഒരുതരത്തിലുള്ള സാഹചര്യവും കുടുംബത്തോ നാട്ടിലോ ഇല്ലെന്നുംബന്ധുക്കൾ പറയുന്നു.









