കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപമാണ് പട്ടാപ്പകൽ കുരുമുളക് മോഷണം നടന്നത്. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതിയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി മുങ്ങിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നുമാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കുരുമുളക് മോഷണം പോയത്. സംഭവത്തിൽ കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വീട്ടുകാർ അറിയിച്ചു.
വേനൽച്ചൂടിൽ കുളിരേകാൻ മഴയെത്തുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 11ന് ആണ് മഴ മുന്നറിയിപ്പുള്ളത്. മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ബാക്കിയുള്ള എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കോട്ടയത്ത് ഇന്നലെ രാത്രി ഇടി മിന്നലോടെ പെയ്ത മഴ അര മണിക്കൂറോളം ലഭിച്ചിരുന്നു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നത്. മാർച്ച് 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴ പെയ്തേക്കും.
മാർച്ച് 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നേരിയ / ഇടത്തരം മഴ പെയ്യാൻ സാധ്യതയുള്ളത് എന്നും അറിയിപ്പിലുണ്ട്.