മുംബൈ തെരുവിലൂടെ ബാത്ത് ടവ്വൽ ധരിച്ച് നടക്കുന്ന യുവതിയെക്കണ്ടു ആളുകൾ അമ്പരന്നു. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ഒരു പിങ്ക് ടവ്വൽ ധരിച്ച് ഒരു ബസ് സ്റ്റോപ്പിൽ നിന്നുമാണ് യുവതി നടന്നു തുടങ്ങുന്നത്. ഒരു ടവ്വൽ തലയിൽ കെട്ടിയിട്ടുമുണ്ട്. അടുത്തുള്ള ഹോട്ടലിലേക്ക് നടക്കുന്നതും ഒരു ബെഞ്ചിൽ യുവതി ഇരിക്കുന്നതും വീഡിയോയിൽ കാണാം. (People were surprised to see a young woman walking down the street wearing only a bath towel)
പെട്ടെന്ന് യുവതി നാടകീയമായി താൻ ധരിച്ചിരിക്കുന്ന ടവ്വൽ ഊരിയെറിയുന്നതും തലയിലെ ടവ്വൽ അഴിച്ചുമാറ്റുന്നു. അമ്പരപ്പോടെ നോക്കുമ്പോൾ യുവതി വളരെ ഫാഷനബിളായി ധരിച്ചിരിക്കുന്ന വസ്ത്രം കാണാം. ഒരു കൂളിംഗ് ഗ്ലാസും അവൾ വയ്ക്കുന്നുണ്ട്. പിന്നീട് സ്റ്റൈലിൽ നടന്നു പോകുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്.
WATCH VIDEO BELOW:
https://www.instagram.com/reel/C9KWABOSvfH/?utm_source=ig_web_copy_link
ഡിജിറ്റൽ ക്രിയേറ്ററും മിന്ത്ര ഫാഷൻ സൂപ്പർസ്റ്റാർ ജേതാവുമായ തനുമിത ഘോഷിൻ്റെ മുംബൈയിലെ പൊവായ് ഏരിയയിൽ വച്ചാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. “സുഹൃത്തുക്കളേ, 2019 -ൽ ചിത്രീകരിച്ച ഒരു ഷോയുടെ ഭാഗവും ഒരു ടാസ്‌ക്കിൻ്റെ ഭാഗവുമാണ് ഈ വീഡിയോ. സോനാക്ഷി സിൻഹ, ശാലീന നഥാനി, മനീഷ് മൽഹോത്ര, ഡിനോ മോറിയ തുടങ്ങിയവരാണ് ഷോ ജഡ്ജ് ചെയ്തത്. ഇത് ഒരു എപ്പിസോഡിലെ ഒരു ടാസ്‌ക്കായിരുന്നു, അതിനാൽ ഇത് ഗൗരവമായി എടുക്കരുത്! നന്ദി” എന്നും കുറിച്ചിട്ടുണ്ട്. ഏതായാലും വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.