വീട്ടിലുള്ളവരെ കുത്തിവീഴ്ത്തി സ്വർണം കവർന്നു !

വീട്ടിലുള്ളവരെ കുത്തിവീഴ്ത്തി സ്വർണം കവർന്നു

ഇടുക്കി: അടിമാലി ചിത്തിരപുരം ഡോബിപാലത്ത് ഉറങ്ങിക്കിടന്നവരെ കുത്തിവീഴ്ത്തി മോഷ്ടാവ് സ്വർണം കവർന്നു . ഡോബിപാലം സ്വദേശി ജയാഭവനിൽ ശകുന്തളയുടെ രണ്ടരപ്പവൻ വരുന്ന മാലയാണ് കവർന്നത്.

ഒരു മാല പൊട്ടിച്ചെടുത്ത മോഷ്ടാവ് രണ്ടാമത്തെ മാലയും പൊട്ടിക്കുന്നതിനിടെ ശകുന്തള ബഹളമുണ്ടാക്കി തുടർന്നാണ് കഴുത്തിലും നെറ്റിയിലും കുത്തുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ ശകുന്തളയുടെ പേരക്കുട്ടി അഭിഷേകിനെയും മോഷ്ടാവ് കത്തികൊണ്ട് ആക്രമിച്ചു. പേരക്കുട്ടിയുടെ ചെവിയിലാണ് കത്തി കൊണ്ടത്.

ചൊവ്വാഴ്ച പുലർത്തെ 1.30 നാണ് വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് സ്വർണം കവർന്നത്. ശകുന്തളയും മകനും മകളുടെ മകനുമാണ് മോഷണം നടന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.

മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മോഷ്ടാവിന്റെ പക്കൽ രണ്ടു കത്തികൾ ഉണ്ടായിരുന്നതായി ശകുന്തള പറയുന്നു.

വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തികാട്ടി പ്രദേശത്ത് മോഷണം നടന്നതോടെ പ്രദേശവാസികളും ഭീതിയിലാണ്. (വീട്ടിലുള്ളവരെ കുത്തിവീഴ്ത്തി സ്വർണം കവർന്നു)

പുഴയില്‍ ഇറങ്ങിയ യുവതിയെ മുതല കൊലപ്പെടുത്തി

ODISHA: പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. ഒഡീഷയിൽ കേന്ദ്രപാറ ജില്ലയിലെ രാജ്‌നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവം.

പുഴയില്‍ കുളിക്കുന്നതിനിടെ കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ നദിയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

11 പേര്‍ക്കാണ് മുതലയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപമത്തുളള പുഴയിലാണ് മുതലയുടെ ആക്രമണമുണ്ടായത്.

ഭിതര്‍കനിക ദേശീയോദ്യാനത്തില്‍ ഏകദേശം 1800 ഓളം മുതലകളുണ്ടെന്നാണ് വിവരം. ദേശീയോദ്യാനത്തിലെ മുതലകള്‍ നദിയിലേക്ക് ഇറങ്ങുന്നതും രാജ്‌നഗറിലെയും കേന്ദ്രപാറയിലെയും കന്നുകാലികളെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാണ്.

മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നല്‍കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന്‍ ബ്യൂറ അറിയിച്ചു.

പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം വനംവകുപ്പും കുടുംബത്തിന് കൈമാറും.

IDUKKI: വൃഷ്ടി പ്രദേശങ്ങളിൽ കാലവർഷം ശക്തമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി. ഇതോടെ വൈദ്യുതി ഉത്പാദനം പരമാവധിയിലെത്തിക്കാൻ വൈദ്യുതി ബോർഡ് ശ്രമം തുടങ്ങി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ 29.28 ദശലക്ഷം ഘനമീറ്റർ ജലമാണ് ദിവസം അണക്കെട്ടിൽ ഒഴുകിയെത്തുന്നത്.

ഇതോടെ അണക്കെട്ട് പെട്ടെന്ന് നിറയുന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കിവിടു ന്ന സാഹചര്യം ഒഴിവാക്കാനാണ് നിലവിൽ വൈദ്യുതോത്പാദനം കുത്തനെ കൂട്ടുന്നത്.

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം

18.7 ദശലക്ഷം യൂണിറ്റാണ് ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് മൂലമറ്റം ഭൂഗർഭവൈദ്യുതനിലയത്തിൽ ഒരുദിവസം ഉത്പാദിപ്പിക്കാവുന്ന പരമാവധി വൈദ്യുതി.

നിലവിൽ 16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 2.7 ദശലക്ഷം യൂണിറ്റ് കൂടി ഉത്പാദിപ്പിച്ചാൽ പരമാവധിയിലെത്തും.

നിലവിൽ 2344.09 അടി വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കനുസരിച്ച് ഉയർന്ന ജലനിരപ്പാണിത്. കഴിഞ്ഞവർഷത്തേക്കാൾ 15.034 അടി വെള്ളം കൂടുതലുണ്ട്.

പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയിൽ ഉള്ളത്. താമരശ്ശേരിയിൽ വച്ചാണ് നടക്കാവ് പൊലീസ് ഇവരെ കസ്റ്റഡയിലെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു ഇരുവരെയും അന്വേഷണവിധേയമായി…Read More

മൂന്ന് യുവതികൾക്ക് കാപ്പ ചുമത്തി പൊലീസ്

സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് യുവതികളെ പൊലീസ് കാപ്പ ചുമത്തി. തൃശൂരിൽ രണ്ട് യുവതികളെയും എറണാകുളത്ത് ഒരാളെയുമാണ് കാപ്പ ചുമത്തിയത്.

തൃപ്രയാർ കരയാമുട്ടം ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരെയാണ് തൃശൂരിൽ കാപ്പ ചുമത്തിയത്.

വലപ്പാട് പൊലീസ് ആണ് ഇരുവർക്കും കാപ്പ ചുമത്തിയിരിക്കുന്നത്. ഇവർ ആറ് മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പുവയ്ക്കണം. കവർച്ചാക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതികളാണ്…Read More

പന്തയം വെച്ച് കുത്തൊഴുക്കിൽ ചാടി വിദ്യാർഥികൾ

മുക്കത്ത് പന്തയം വെച്ച് പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥികൾ കര കയറാൻ കഴിയാതെ കുടുങ്ങി, പാതിവഴിയിൽ കുടുങ്ങിയ വിദ്യാർഥിക്ക് രക്ഷകരായത് ജൂവലറി ജീവനക്കാർ.

റെഡ് അലർട്ടിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധിയായിരുന്ന തിങ്കളാഴ്ച, സുഹൃത്തിൻ്റെ വീട്ടിലെത്തി സമീപത്തെ പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥിയാണ് കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ…Read More

Summary: In Adimali’s Chithirapuram Dobhipalam, a thief stabbed a sleeping woman and stole her gold. The victim, Shakunthala, a resident of Jayabhavan, lost a gold necklace weighing approximately 2.5 sovereigns.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

നടി ഗ്രേസ് ആന്റണി വിവാഹിതയായി

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക്...

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം കൽപ്പറ്റ: വയനാട് പനമരം പോലീസ് സ്റ്റേഷന് മുന്നിൽ രണ്ട്...

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ്

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ് തൃശൂർ ∙ ഒരു സാധാരണ ബസ് സ്റ്റോപ്പ്...

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം കൊല്ലം: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക്...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

Related Articles

Popular Categories

spot_imgspot_img