22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

“തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ ബാക്കി ഉള്ളൂ,” എന്ന് രേഖപ്പെടുത്തി കയ്യിലുള്ള പണം എങ്ങനെ ചെലവഴിക്കണമെന്നു ചോദിച്ച് ഒരു യുവതി. ബ്രയിൻ ട്യൂമറുമായുള്ള പോരാട്ടത്തിൽ കഴിയുന്ന 22കാരി ആണ് വിചിത്രമായ ആവശ്യ ഉന്നയിച്ചിരിക്കുന്നത്.

തന്റെ കയ്യിലുള്ള 20 ലക്ഷം രൂപ എങ്ങനെ ആത്മസന്തോഷത്തോടെ ചെലവഴിക്കാമെന്നറിയാൻ റെഡ്ഡിറ്റ് വഴിയാണ് അവൾ അനുഭവങ്ങൾ പങ്കുവെച്ചത്. സന്തോഷവും സംതൃപ്തിയും നൽകുന്ന വഴികൾ പറയണമെന്ന് യുവതി എല്ലാവരോടും അഭ്യർത്ഥിച്ചു.

ആദ്യം അവൾ ആ പണം മുഴുവനും സഹോദരങ്ങൾക്കു നല്കാമെന്നാണ് തീരുമാനിച്ചത്. പക്ഷേ, ജീവിതത്തിൽ ഒരിക്കലും വ്യക്തിപരമായി എന്തെങ്കിലും ചെയ്തിട്ടില്ലെന്ന തോന്നലാണ് ആ തീരുമാനം മാറ്റാൻ അവളെ പ്രേരിപ്പിച്ചത്. പുറത്തേക്കു പോകാറില്ല, പുതുമയുള്ള വസ്ത്രങ്ങൾ വാങ്ങാറില്ല, മദ്യപാനമോ പുകവലിയോ ചെയ്തിട്ടില്ല.

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

അതിനാൽ തന്നെ ജീവിതത്തിൽ ചില ചെലവേറിയ, വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കണമെന്ന ആഗ്രഹമാണ് അവൾക്ക് ഉള്ളത്. പഠനത്തിനായി സ്വരൂപിച്ച പണമാണിതെന്നും, അതിനാൽ അതിനർത്ഥവത്തായ രീതിയിൽ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുകയായിരുന്നു അവൾ.

അവളുടെ പോസ്റ്റിന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. ചിലർ രോഗത്തിന് മറ്റു ചികിത്സാ മാർഗങ്ങളുണ്ടോ എന്ന് അന്വേഷിക്കാൻ ഉപദേശം നൽകി. ചിലർ അവളെ യാത്രകൾക്കുപോവാൻ പ്രേരിപ്പിച്ചു. ചിലർ അടുത്ത ബന്ധുക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിച്ച് സന്തോഷം കണ്ടെത്താൻ നിർദ്ദേശിച്ചു.

സ്‌കൈ ഡൈവിങ്, കുക്കിംഗ് ക്ലാസുകൾ, ആത്മാന്വേഷണം, ഇഷ്ടങ്ങളായ ഒട്ടനവധി കാര്യങ്ങൾ പരീക്ഷിച്ചു നോക്കുക തുടങ്ങിയ ചിന്താവിഷ്കാരങ്ങളും അവൾക്കുവേണ്ടി പലരും പങ്കുവെച്ചു.

Summary:

A 22-year-old woman, battling a brain tumor, has made a touching and unusual request. Stating that she has only nine months left to live, she asked for suggestions on how to spend the money she has left in a meaningful and fulfilling way.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത്...

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത്

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത് മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാരിൽ ഒരാളാണ്...

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം...

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ...

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഓട്ടോ...

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img