അങ്കണവാടികളിൽ നിന്ന വിരമിച്ച ജീവനക്കാർക്ക് വിരമിച്ച് ഒന്നര വർഷത്തോളമായിട്ടും 4500 ൽ അധികം ജീവനക്കാർക്ക് പെൻഷൻ, ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. Pension and benefits are entangled in red tape
അങ്കണവാടി വർക്കർമാർക്ക് 2500 രൂപയും ഹെൽപ്പർമാർക്ക് 1500 രൂപയുമാണ് പെൻഷൻ. പി.എഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ഇവർക്ക് ഇല്ല. 62 ാം വയസിലാണ് അങ്കണവാടി ജീവനക്കാർ പിരിയുന്നത്.
അങ്കണവാടികളിലെ ജോലിയ്ക്ക് പുറമെ വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായും ഇവർ ജോലി ചെയ്യാറുണ്ട്. ക്ഷേമനിധിയും പെൻഷനും ലഭിക്കാതായതോടെ സാധാരണക്കാരായ അങ്കണവാടി ജീവനക്കാരിൽ പലരും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത് അവസ്ഥയിലാണ്.