പറഞ്ഞിട്ട് കേൾക്കാതെ പാണഞ്ചേരി പരമേശ്വരനും ഊട്ടോളി ചന്തുവും; പണിപ്പെട്ട് തളച്ചു; ശിവരാത്രി ഉത്സവത്തിനിടെ കുന്നംകുളത്ത് ഇടഞ്ഞത് രണ്ട് ആനകൾ

 

തൃശൂർ: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുന്നംകുളത്ത് ഇടഞ്ഞത് രണ്ട് ആനകൾ. പെങ്ങാമുക്കിലും പൊറവുരിലും ശിവരാത്രി ഉത്സവങ്ങളിലാണ് ആനകൾ ഇടഞ്ഞത്. പെരുമ്പിലാവ് പൊറവൂരിൽ ഉത്സവത്തിനിടെ കൊമ്പൻ പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. അമ്പലത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടു വരുന്നതിനിടെ ഇടഞ്ഞ കൊമ്പൻ സമീപത്തെ പറമ്പിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് പറമ്പിൽ നില ഉറപ്പിച്ച കൊമ്പനെ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളച്ചത്. സംഭവം അറിഞ്ഞ് കുന്നംകുളം സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

പെങ്ങാമുക്ക് പീഠികേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രിയ്ക്ക് എത്തിയ കൊമ്പൻ ഊട്ടോളി ചന്തുവാണ് ഇടഞ്ഞത്. വൈകിട്ടു ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പാപ്പാൻമാരും എലിഫന്റ് സ്‌ക്വാഡും ചേർന്നാണ് ആനയെ തളച്ചത്. തുടർന്ന് ആനയെ കൂട്ടിയെഴുന്നള്ളിപ്പിൽ അണിനിരത്തിയില്ല.

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

Related Articles

Popular Categories

spot_imgspot_img