ലോകത്താകെ 3028 ശതകോടീശ്വരൻമാർ; ഇന്ത്യയിൽ നിന്ന് 205 പേർ; ഫോർബ്‌സ് പട്ടികയിൽ ഇടം പിടിച്ചവർ

ന്യുഡൽഹി: ഫോർബ്‌സിന്റെ 2025-ലെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറങ്ങി. ഇന്ത്യയിൽ നിന്ന് 205 പേരാണ് പട്ടികയിൽ ഇടം പിടിച്ചത്. കഴിഞ്ഞ വർഷം ഇത് 200 ആയിരുന്നു.

ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 941 ബില്യൺ ഡോളറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 954 ബില്യൺ ഡോളറായിരുന്നു. 116 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുകയാണ്.

ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് ആണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ. മസ്കിൻ്റെ ആസ്തി 342 ബില്യൺ ഡോളറാണ്.

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിൻ്റെ ആസ്തി 216 ബില്യൺ ഡോളറാണ്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്താണ്. ഒറാക്കിളിൻ്റെ ലാറി എലിസൺ നാലാം സ്ഥാനത്തുണ്ട്.

പട്ടികയിലെ ഏറ്റവും ധനികരായ 10 ഇന്ത്യക്കാർ ഇവരാണ്

1.മുകേഷ് അംബാനി (ആസ്തി $92.5 ബില്യൺ)

  1. ഗൗതം അദാനി (ആസ്തി $56.3 ബില്യൺ)
  2. സാവിത്രി ജിൻഡാലും കുടുംബവും (ആസ്തി $35.5 ബില്യൺ)
  3. ശിവ് നാടാർ (ആസ്തി $34.5 ബില്യൺ)
  4. ദിലീപ് ഷാങ്‌വി (ആസ്തി $24.9 ബില്യൺ)
  5. സൈറസ് പൂനവല്ല (ആസ്തി 23.1 ബില്യൺ ഡോളർ)
  6. കുമാർ ബിർള (ആസ്തി $20.9 ബില്യൺ)
  7. ലക്ഷ്മി മിത്തൽ (ആസ്തി $19.2 ബില്യൺ)
  8. രാധാകിഷൻ ദമാനി (15.4 ബില്യൺ ഡോളർ ആസ്തി)
  9. കുശാൽ പാൽ സിംഗ് (14.5 ബില്യൺ ഡോളർ)

2025 ലെ പട്ടികയിൽ ലോകമെമ്പാടുമുള്ള 3,028 പേരാണുള്ളത്. ഇതാദ്യമായാണ് കോടീശ്വരന്മാരുടെ എണ്ണം 3,000 കടക്കുന്നത്. അവരുടെ മൊത്തം ആസ്തി ഇപ്പോൾ റെക്കോർഡ് $16.1 ട്രില്യൺ ആണ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

Related Articles

Popular Categories

spot_imgspot_img