പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി
കോഴിക്കോട്: പയ്യോളിയിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വട്ടക്കണ്ടി ഹാരിസ് (56) പൊലീസ് പിടിയിലായി.
അയനിക്കാട് അറബിക് കോളേജിന് സമീപം താമസിക്കുന്ന ഇയാൾ നവംബർ 3-നാണ് കുട്ടിയെ ഉപദ്രവിച്ചത്.
സംഭവത്തിന് ശേഷം ഹാരിസ് ഒളിവിൽ പോയതിനെ തുടർന്ന് നടത്തിയ അന്വേഷണം വഴി മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കോഴിക്കോട് പയ്യോളി പൊലീസ് ഇൻസ്പെക്ടർ പി. ജിതേഷ് ആണ് കേസ് അന്വേഷിച്ചത്.
ഹാരിസിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മൂന്ന് വർഷമായി പിന്തുടരുന്ന ആരാധിക: റെയ്ജനെതിരെ ലൈംഗികശല്യം; മൃദുല വിജയ് തെളിവുകളുമായി രംഗത്ത്
വേറെ കേസിൽ 21കാരിയെ ബലാൽസംഗം ചെയ്തതിനും യുവാവ് അറസ്റ്റിൽ
സമാനമായ മറ്റൊരു കേസിൽ മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത സാഹചര്യത്തിൽ ഒരു യുവാവ് അറസ്റ്റിലായി.
മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ സുബിൻ സുകുമാരൻ (37) ആണ് കീഴ്വായ്പൂർ പൊലീസിന്‍റെ പിടിയിലായത്.
യുവതിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം ഉപയോഗിച്ച്, വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയതായാണ് പരാതി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോയിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി.
English Summary:
Two sexual assault cases were reported from Kerala. In Payyoli, Kozhikode, a 56-year-old man named Haris was arrested for sexually assaulting a minor boy and was caught from a lodge in Tirurangadi after fleeing. In another case, 37-year-old Subin Sukumaran from Mallappally was arrested for raping a mentally challenged 21-year-old woman by promising marriage. Both accused were remanded following police investigation.









