ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി ആത്മഹത്യ ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. തലശേരി സ്വദേശി അസ്‌കര്‍ ആണ് മരിച്ചത്.(Patient found dead in medical college)
ഇന്ന് പുലര്‍ച്ചെ 1.15 ന് ആണ് സംഭവം. വാര്‍ഡിലെ ജനലില്‍ കൂടി അസ്‌കര്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് 12 ആം തിയ്യതി മുതല്‍ ചികിത്സയിലായിരുന്നു അസ്‌കർ.