വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഏയർടെൽ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. വെട്ടിപ്പുറം സ്വദേശി റിക്കി മാമന്‍ പാപ്പിയാണ് പരാതിയുമായി രംഗത്തെത്തിയത്.
പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. Pathanamthitta Consumer Disputes Redressal Commission imposes a fine of Rs. 33,000 on Airtel
കഴിഞ്ഞ വര്‍ഷം 2999 രൂപ മുടക്കി റിക്കി തന്റെ എയര്‍ടെല്‍ സിം റീചാര്‍ജ് ചെയ്തിരുന്നു. പ്രതിദിനം നൂറ് എസ്എംഎസ്, അണ്‍ലിമിറ്റഡ് കാള്‍, രണ്ട് ജിബി ഡാറ്റ എന്നിവയാണ് ഒരു വര്‍ഷത്തേക്കുള്ള പ്ലാന്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍.
റീചാർജ് ചെയ്ത ഒരു ആഴ്ചയ്ക്കുള്ളിൽ ഉപഭോക്താവിന് റേഞ്ച് സംബന്ധിച്ച പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി. വീട്ടിലെ വിവിധ ഭാഗങ്ങളിൽ റേഞ്ച് ലഭ്യമല്ലാതായി. ഈ വിവരം പത്തനംതിട്ട എയർടെല്ലിന്റെ സ്റ്റോറിലെ ജീവനക്കാർക്ക് അറിയിച്ചിരുന്നു. നേരിട്ട് കൂടാതെ ഫോൺ വഴി പല തവണയും പരാതികൾ അറിയിച്ചിട്ടും, റേഞ്ച് അല്ലെങ്കിൽ കണക്ഷൻ സംബന്ധിച്ച കാര്യങ്ങളിൽ യാതൊരു മാറ്റവും ഉണ്ടായില്ല. എന്നും പരാതിയിൽ പറഞ്ഞിരുന്നു
ഒരു വര്‍ഷമായിട്ടും തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാതായതോടെയാണ് യുവാവ് പരാതി നല്‍കിയത്.
കരാറുകാരനുമായുള്ള തര്‍ക്കങ്ങള്‍ മറച്ചുവെച്ചാണ് കമ്പനി ഹര്‍ജിക്കാരന് റീ ചാര്‍ജ് പ്ലാന്‍ ചെയ്തത് എന്ന് കോടതി കണ്ടെത്തി.