യാത്രാമധ്യേ വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരന്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ജെറ്റ്2 വിമാനം അടിയന്തിരമായി നിലത്തിറക്കി. ടെനെറിഫെയില്‍ നിന്നും യു കെയിലേക്ക് വരികയായിരുന്ന വിമാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കാനറി ദ്വീപില്‍ നിന്നും എല്‍ എസ് 676 വിമാനം യാത്ര തിരിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിമാനത്തിനകത്ത് ഒരു യാത്രക്കാരന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരമറിയിക്കുകയായിരുന്നു.
ഏകദേശം 70 വയസ്സുള്ള ഈ യാത്രക്കാരന്റെ മരണത്തെ തുടര്‍ന്നാണ് വിമാനം സ്‌പെയിനിലേക്ക് തിരിച്ചു വിട്ടത്. വിമാനം സാന്റിയാഗോ – റൊസാലിയ ഡി കാസ്‌ട്രോ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്തയുടൻ ആംബുലന്‍സ് ഉള്‍പ്പടെയുള്ള അടിയന്തിര സേവന വിഭാഗം വിമാനത്തിനടുത്ത് എത്തിയെങ്കിലുംഅപ്പോഴേക്കും യാത്രക്കാരൻ മരണമടഞ്ഞിരുന്നു. ഏത് രാജ്യക്കാരനാണ് മരിച്ചതെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല.