പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം: ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധം. പ്രതിഷേധം ശക്തമാക്കിയതോടെ തുടര്‍ച്ചയായ ഏഴാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു. ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു.

അവിശ്വാസ പ്രമേയം ഉടന്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. മണിപ്പൂര്‍ വിഷയത്തില്‍ ഒരു പടി പോലും പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയങ്ങള്‍ അംഗീകരിച്ച ഉടന്‍ ചര്‍ച്ച ചെയ്ത ചരിത്രമുണ്ടെന്നും അതിനാല്‍ ഉടന്‍ ചര്‍ച്ച വേണെന്നും പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭ 12 മണി നിര്‍ത്തിവച്ചു. വീണ്ടും സഭ സമ്മേളിച്ചില്ലെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറും ടിഎംസി എംപി ഡെറിക് ഒബ്രയാനും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം നടന്നു. നാടകം കളിക്കാനുള്ള സ്ഥലമല്ല രാജ്യസഭയെന്ന് ഒബ്രയാനോട് ധന്‍കര്‍ പറഞ്ഞു.

ഗോത്രവിഭാഗങ്ങളുടെ ആചാരങ്ങള്‍ സംരക്ഷിച്ച് ഏകവ്യക്തി നിയമം നടപ്പാക്കണം എന്ന ബിജെപി എംപി സുനില്‍ കുമാര്‍ സിംഗിന്റെ സ്വകാര്യ പ്രമേയത്തിന് ലോക്സഭയില്‍ അവതരണത്തിന് അനുമതി ലഭിച്ചു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

തൊടുപുഴ: മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ...

ദേവീ മന്ത്രങ്ങളിൽ മുഴുകി അനന്തപുരി; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ...

ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. ....

പൂജയ്‌ക്കെന്ന്‌ പറഞ്ഞ് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സംഘം പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന്‌ പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച...

ഞെട്ടി നഗരം ! ഡോക്ടറും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം മരിച്ച നിലയിൽ

നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ ആണ് സംഭവം. ദമ്പതിമാരും...

ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം; പിന്നാലെ ലോറി കത്തിനശിച്ചു

ചാലക്കുടി: ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. ചാലക്കുടി പോട്ടയിലാണ് അപകടമുണ്ടായത്. പോട്ട...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!