പാർലമെന്റിൽ വെച്ച് സ്വയം തീകൊളുത്താനും പദ്ധതി, ഒരാൾ കൂടി അറസ്റ്റിൽ; പാർലമെന്റ് അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: പാർലമെന്റ് അതിക്രമ സമയത്ത് സ്വയം തീകൊളുത്താൻ പ്രതികൾ പദ്ധതി ഇട്ടിരുന്നതായി ഡൽഹി പോലീസ്. ശരീരത്തിൽ പൊള്ളലേക്കാതെ ഇരിക്കാൻ ക്രീം പുരട്ടാനും തീരുമാനിച്ചു. എന്നാൽ ഇത് നടക്കാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. കേസിലെ മുഖ്യ ആസൂത്രകനായ ലളിത് ഝായെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പിടിയിലായെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. രാജസ്ഥാനിലെ നാഗൂര്‍ ജില്ലക്കാരനായ മഹേഷ് കുമാവത് എന്നയാളെ ശനിയാഴ്ചയാണ് പിടികൂടിയത്. മഹേഷിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. അതിക്രമം നടന്ന 13ന് മഹേഷും ഡല്‍ഹിയിലെത്തിയിരുന്നുവെന്നാണ് വിവരം. അതേസമയം ലളിത് ഝാ അടക്കം നേരത്തെ പിടിയിലായ അഞ്ച് പ്രതികളുടെയും ചോദ്യംചെയ്യല്‍ തുടരുകയാണ്. പ്രതികളെ അവരവരുടെ വീടുകളിലെത്തിച്ച് തെളിവെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികളിലൊരാളായ നീലവുമായി പോലീസ് ഹരിയാനയിലേക്ക് പുറപ്പെട്ടുവെന്ന വിവരവുമുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് പാർലമെന്റിൽ അതിക്രമം ഉണ്ടായത്. പിടിയിലായ സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടിയിലായത്.

 

Read Also:ശത്രുക്കളാണെന്ന് കരുതി അബദ്ധത്തിൽ വെടിയുതിർത്തു; ഗാസയിൽ ഇസ്രയേൽ പൗരൻമാരായ മൂന്നു ബന്ദികളെ ഇസ്രയേൽ സൈന്യം വെടിവെച്ചു കൊന്നു

 

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ...

ശസ്ത്രക്രിയക്കിടെ കുടലിൽ മുറിവ്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്നു പരാതി: രോഗി മരിച്ചു

ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി....

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

സ്വർണക്കടത്ത് കേസ്; അന്വേഷണം നടി രന്യ റാവുവിന്റെ വളർത്തച്ഛനായ ഡിജിപിയിലേക്കും

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു പിടിയിലായ സംഭവത്തിൽ നടിയുടെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!