പെൺകുഞ്ഞ് ബാധ്യതയാകുമെന്ന് കരുതി 9 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ അച്ഛനമ്മമാർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂരിലാണ് സംഭവം.Parents brutally killed a 9-day-old baby
വെല്ലൂർ യെരിയൂരിലെ കർഷക ദമ്പതിമാരായ ജീവയും ഡയാനയുമാണ് 9 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പപ്പായയുടെ പാൽ നൽകിയാണ് ഇവർ കുഞ്ഞിനെ ഇല്ലാതാക്കിയത്.
സംഭവം ഇങ്ങനെ :
ദമ്പതികൾക്ക് ആദ്യം ജനിച്ചത് പെണ്‍കുട്ടിയാണ്. രണ്ടാമത്തേത് ആണ്‍കുട്ടിയാകണമെന്നാണ് ആഗ്രഹിച്ചത്.
എന്നാല്‍, രണ്ടാമത് ജനിച്ചത് പെൺകുഞ്ഞായപ്പോൾ ബാധ്യതയാകുമെന്ന് വിലയിരുത്തി വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് ഇവർ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
പപ്പായ മരത്തിന്‍റെ പാല്‍ നല്‍കിയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു.
കുട്ടിയുടെ വായിൽ നിന്ന് ചോര വന്നുവെന്നും അബോധാവസ്ഥയിലായി പിന്നാലെ മരിച്ചെന്നുമാണ് ഡയാന അവരുടെ അച്ഛനോട് പറഞ്ഞത്. സംശയം തോന്നിയ ഡയാനയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.
ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മുങ്ങിയ ഡയാനയും ഭര്‍ത്താവും പഞ്ചായത്ത് സെക്രട്ടറിയെ രഹസ്യമായി കണ്ട് സഹായം തേടി . പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പ്രതികൾ വലയിലായത്.
മറവുചെയ്തിരുന്ന മൃതദേഹേം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. മൂത്തമകളെ സര്‍ക്കാർ സംരക്ഷണയിലേക്ക് മാറ്റി.