web analytics

പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി; ഇന്ന് വെടിക്കെട്ടോടെ വേല ആഘോഷം നടക്കും; തിരുവമ്പാടി വേല വെടിക്കെട്ടിനുള്ള അനുമതി ഇന്ന് നൽകിയേക്കും

തൃശൂർ: പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി. ഇന്ന് വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നാണ് അനുമതി. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കരുത്. പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണം എന്നുള്ള നിർദേശത്തോടെ തൃശൂർ എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നൽകിയത്.

ജനുവരി 5ന് നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള അനുമതി ഇന്ന് നൽകിയേക്കും. തേക്കിൻകാട് മൈതാനത്താണ് വെടിക്കെട്ടുകൾ നടക്കുക. വെടിക്കെട്ടിന് അപേക്ഷ ലഭിച്ചാലുടൻ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി എഡിഎമ്മിനു നിർദേശം നൽകിയിട്ടുണ്ട്.

രാത്രി 12.30നും 2നും ഇടയിലാണ് വെടിക്കെട്ട് നടക്കുക. വെടിക്കെട്ട് വീഡിയോ പകർത്തി എഡിറ്റ് ചെയ്യാതെ മൂന്ന് ദിവസത്തിനകം എഡിഎമ്മിന്റെ ഓഫിസിൽ എത്തിക്കണമെന്നും ഉത്തരവിൽ‍ പറയുന്നു. തൃശൂര്‍ പൂരം വെടിക്കെട്ട് കേന്ദ്ര ഭേദഗതികൾ പാലിച്ച് എങ്ങനെ നടത്താം എന്നുള്ള ആലോചനയിലാണ് തരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

Other news

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ്; റെക്കോർഡുമായി ബ്രെറ്റ് രൺഡൽ

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ്; റെക്കോർഡുമായി ബ്രെറ്റ്...

ലെബനനിൽ ഇസ്രയേലിന്റെ ചോരക്കളി; ലക്ഷ്യം 40 വർഷം മുൻപ് കാണാതായ ആ പൈലറ്റോ?

ബെയ്‌റൂട്ട്: പശ്ചിമേഷ്യൻ യുദ്ധക്കളത്തിൽ വീണ്ടും കൂട്ടക്കുരുതി. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ പിഴുതെറിയാൻ...

എഫ്ബി പോസ്റ്റില്‍ വിമര്‍ശനം; യുവാവിനെ മര്‍ദിച്ച് എംഎല്‍എയുടെ മകനും സംഘവും, കേസ്

എഫ്ബി പോസ്റ്റില്‍ വിമര്‍ശനം; യുവാവിനെ മര്‍ദിച്ച് എംഎല്‍എയുടെ മകനും സംഘവും, കേസ് മലപ്പുറം:...

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ ദിവസേനയുള്ള തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും...

തടവുകാർക്കും ഇനി ‘ഫ്രഷ്’ മീൻ! ജയിലുകളിലേക്ക് മത്സ്യഫെഡിന്റെ വക സ്പെഷ്യൽ ഡെലിവറി; മെനുവിൽ വൻ മാറ്റം

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ ഇനി മുതൽ മീൻ കറിക്കും വറുത്ത മീനിനും...

“അദ്ദേഹം പോയതോടെ പദ്ധതിയെ പറ്റി ലോകം അറിഞ്ഞു”; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം തള്ളി മന്ത്രി പി രാജീവ്

“അദ്ദേഹം പോയതോടെ പദ്ധതിയെ പറ്റി ലോകം അറിഞ്ഞു”; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം...

Related Articles

Popular Categories

spot_imgspot_img