web analytics

അനപ്പുറത്ത് ഇരിക്കുമ്പോൾ തെരുവുനായ്ക്കളെ പേടിക്കണോ? വേണ്ടി വരും, കുരയും ബഹളവും കേട്ട് വിരണ്ട ആനയുടെ മുകളിൽ പാപ്പാൻ കുടുങ്ങിയത് 11 മണിക്കൂർ

കുളനട : തെരുവുനായ്ക്കളുടെ കുരയും ബഹളവും കേട്ട് വിരണ്ട ആനയ്ക്കു മുകളിൽ കുടുങ്ങിയ പാപ്പാനെ താഴെയിറക്കിയത് മണിക്കൂറുകൾക്കു ശേഷം.

ഹരിപ്പാട് സ്വദേശി രതീഷിന്റെ അപ്പുവെന്ന ആനയുടെ ഒന്നാം പാപ്പാൻ ചേർത്തല സ്വദേശി കുഞ്ഞുമോനാണ് ആനപ്പുറത്ത് കുടുങ്ങിയത്. ആനയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ഇന്നലെ രാവിലെ പതിനൊന്നു മണി​യോടെ ആനപ്പുറത്ത് കയറിയ കുഞ്ഞുമോനെ രാത്രി പത്തുമണിയോടെ അനയ്ക്ക് മയക്കുമരുന്ന് കുത്തിവച്ചശേഷമാണ് താഴെയിറക്കിയത്.

കുളനട ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പാണിൽ കല്ലുവരമ്പ് ഭാഗത്ത് ഇന്നലെ രാവിലെ 10.45നാണ് ആന പിണങ്ങിയത്.

പാപ്പാൻ കുഞ്ഞുമോൻ പനങ്ങാട് കല്ലുവരമ്പ് കിഴക്കേകര പറങ്കിനിൽക്കുന്നതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതിനാൽ ആനയെ സ്ഥിരമായി തളയ്ക്കുന്നത് കല്ലുവരമ്പിൽ ഭാഗത്താണ്. രാവിലെ അഴിച്ചു കൊണ്ടുപോകുന്നതിനിടെയാണ് പട്ടിയുടെ കുരകേട്ട് ആന നിന്നത്.

തുടർന്ന് പാപ്പാന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കാതിരുന്നതോടെ രണ്ടാം പാപ്പാൻ വടികൊണ്ട് അടിച്ചു. ഇതോടെ വിരണ്ട ആന സമീപത്തുള്ള റബർത്തോട്ടത്തിൽ കയറി മരങ്ങൾ മറിച്ചിടുകയും തെങ്ങ് പിഴുതിടുകയും ചെയ്തു.ഇതിനു ശേഷമാണ് തളച്ചത്. ആനയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒന്നാം പാപ്പാൻ ആനപ്പുറത്തുനിന്ന് ഇറങ്ങാനാകാതെ കുടുങ്ങിയത്

Papan, who was stuck on top of the elephant

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

ഗൂഗിൾ അമ്മച്ചി ചതിച്ചതാ… ഇടുക്കിയിൽ ബസ് മറിഞ്ഞു; 18 പേർക്ക് പരുക്ക്

ഗൂഗിൾ അമ്മച്ചി ചതിച്ചതാ… ഇടുക്കിയിൽ ബസ് മറിഞ്ഞു; 18 പേർക്ക് പരുക്ക് ഇടുക്കി:...

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു

ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം; ഓപ്പറേഷൻ തിയേറ്റർ പണി വൈകുന്നു ഇടുക്കി:...

കുട്ടികൾക്കായി മീശ പിരിച്ചു, മന്ത്രി പറഞ്ഞതുകൊണ്ട് ഖദറിട്ടു’; തൃശൂരിനെ ഇളക്കിമറിച്ച് മോഹൻലാൽ!

തൃശൂർ: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിൽ ആവേശത്തിന്റെ പെരുമഴ...

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ ആലപ്പുഴ: സംസ്ഥാന...

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു;...

കപ്പടിച്ച് കണ്ണൂർ

കപ്പടിച്ച് കണ്ണൂർ തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പിൽ കണ്ണൂർ ജില്ല...

Related Articles

Popular Categories

spot_imgspot_img