കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ അച്ഛൻ. ആദ്യത്തെ കേസിൽ മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും രാഹുൽ സൈക്കോപാത്ത് ആണെന്നും അദ്ദേഹം പറഞ്ഞു. മകള്‍ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയത് ആണെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി.(Pantheeramkavu domestic violence case updates)
ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. രോഗിയാണെന്ന പരിഗണന പോലും നൽകിയില്ല. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറായിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിന്‍വലിക്കേണ്ടിവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനിയും ഇത് തുടരാനാകില്ല. കൊലപാതക ശ്രമമാണ് രാഹുൽ നടത്തിയത്. ഇനി കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മകളും ഇപ്പോള്‍ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. ആദ്യ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നും കുടുംബം ആവശ്യപ്പെടുന്നു.