പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കെട്ടി അടച്ചു; വീട്ടിലേക്ക് കയറാനാകാതെ കടവരാന്തയിൽ കിടന്ന് കുടുംബം

കാസർകോട്: കാസർകോട് ബന്തടുക്കയിൽ പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കെട്ടി അടച്ചതായി പരാതി. ഭിന്നശേഷിക്കാരായ രണ്ട് പേർ അടങ്ങുന്ന കുടുംബം ഇതോടെ ദുരിതത്തിലായി.

റോഡ് പുനഃസ്ഥാപിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും ഇതുവരെ നടപടി ഉണ്ടായില്ല. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദ്ദേശത്തിനും പുല്ലുവില കൊണ്ടാണ് പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കെട്ടി അടച്ചതെന്ന് പരാതിക്കാർ പറയുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിലേക്ക് പോകാൻ ആകാതെ കടമുറിയുടെ വരാന്തയിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. പ്രതാപും കുടുംബവുമാണ് ദുരിതത്തിലായത്.

മുഖ്യ വില്ലൻ രാസ ലഹരി തന്നെ; 9 വർഷത്തിനിടെ 3070 കൊലപാതകങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 3070 കൊലപാതകങ്ങളെന്ന് റിപ്പോർട്ട്. ഔദ്യോഗിക കണക്കിൽ ലഹരി ഉപയോഗിച്ചശേഷം നടത്തിയ കൊലപാതകങ്ങൾ 52 എണ്ണമാണ്.

എന്നാൽ, കൊലപാതകത്തിനു ശേഷം പ്രതികൾ മുങ്ങുന്നത് പതിവാണ്. അതിനാൽ, ലഹരിയുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല. അതുകൊണ്ടാന്ന് ഔദ്യോഗിക കണക്കുകളിൽ കുറവ്. എന്നാൽ, പകുതിയിലേറെയും പ്രതികൾ ലഹരിയുടെ സ്വാധീനത്തിലാണ് കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു.

ഇക്കൊല്ലം ആദ്യ രണ്ടുമാസമുണ്ടായ 63 കൊലപാതകങ്ങളിൽ മുപ്പതിലും പ്രതികൾ രാസലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ ഉണ്ടായത് 18 കൊലപാതകങ്ങൾ.

കുടുംബകലഹം, പ്രണയപ്പക, അന്ധവിശ്വാസം, സാമ്പത്തികം, രാഷ്ട്രീയം, മുൻവൈരാഗ്യമടക്കമുള്ളവയും കൊലപാതകത്തിന് കാരണമായി. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച 2016മേയ്- 2025മാർച്ച് 16വരെയുള്ള കണക്കാണിത്.

തിരുവനന്തപുരത്താണ് ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നത് 418 എണ്ണം. എറണാകുളത്ത് 349. കൊല്ലത്ത് 338 എണ്ണം.

ഇതിൽ 476 പ്രതികളെ കോടതികൾ ശിക്ഷിച്ചു. 78പേരെ ഇനിയും പിടികൂടിയിട്ടില്ല. ഈ കാലയളവിൽ കൊലക്കേസ് പ്രതികളിലാരെയും ശിക്ഷായിളവ് നൽകി വിട്ടയച്ചിട്ടില്ലന്നും റിപ്പോർട്ടിലുണ്ട്.

168 പ്രതികൾക്ക് അർഹമായ അവധി ആനുകൂല്യങ്ങൾ നൽകി. നഗരങ്ങളിൽ നോക്കുമ്പോൾ ഏറ്റവുമധികം കൊലപാതകമുണ്ടായത് തിരുവനന്തപുരത്താണ്. സിറ്റി മേഖലയിൽ131. റൂറലിൽ 287.

എറണാകുളം സിറ്റിയിൽ 130. റൂറലിൽ 233.

കൊലപാതകങ്ങൾ (2016മേയ്- 2025മാർച്ച് 16വരെ)

തിരുവനന്തപുരം………………………..418

കൊല്ലം………………………………………..338

പത്തനംതിട്ട………………………………..140

ആലപ്പുഴ……………………………………..180

കോട്ടയം……………………………………..180

ഇടുക്കി……………………………………….198

എറണാകുളം……………………………..349

തൃശൂർ……………………………………….315

പാലക്കാട്…………………………………..233

മലപ്പുറം……………………………………..200

കോഴിക്കോട്……………………………..157

വയനാട്……………………………………..90

കണ്ണൂർ………………………………………152

കാസർകോട്……………………………..115

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img