പാലക്കാട്: പാലക്കാട് നിന്ന് ആരംഭിച്ച പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് എക്സ്പ്രസിൻ്റെ പുതിയ സർവീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തു. തൂത്തുകുടി വരെയാണ് ട്രെയിൻ സർവീസ് നടത്തുക. പാലരുവി ഹൗറ-എറണാകുളം അന്ത്യോദയ എക്സ്‌പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെ ഉദ്ഘാടനവും പാലക്കാട് ജംഗ്ഷനിൽ വെച്ച് നടന്ന ചടങ്ങിൽ സുരേഷ് ഗോപി നിർവഹിച്ചു.(Palaruvi will now run till Thoothukudi; Flag off by Union Minister Suresh Gopi)
ട്രെയിനിൻ്റെ സർവീസ് തൂത്തുകുടി വരെ നീട്ടണമെന്ന് പാലക്കാട് ജംഗ്ഷനിൽ നിന്ന് തിരുനെൽവേലിയിലേക്ക് സർവീസ് നടത്തിയിരുന്ന പാലരുവി എക്സ്പ്രസിലെ യാത്രികരുടെ പ്രധാന ആവശ്യമായിരുന്നു. റെയിൽവേ കണക്റ്റിവിറ്റി ബുദ്ധിപരമായും യുക്തിപരമായും വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പാലരുവി തൂത്തുക്കുടിയിലേക്ക് നീട്ടിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലരുവി എക്‌സ്പ്രസ്സില്‍ ഒരു സ്ലീപ്പര്‍ കോച്ചും, മൂന്ന് ജനറല്‍ കോച്ചുകളും ഉൾപ്പെടെ നാലു പുതിയ കോച്ചുകളും അധികമായി അനുവദിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളും ജോലിക്കാരുമാണ് പാലരുവി എക്സ്പ്രസിന്റെ സ്ഥിരം യാത്രക്കാർ. പാലരുവിക്കും വേണാടിനും ഇടയ്ക്കുള്ള ഒന്നര മണിക്കൂര്‍ ഇടവേള യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പാലരുവിയിലെ തിരക്ക് മൂലം യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് സ്ഥിരം കാഴ്ചയായിരുന്നു.