പാലക്കാട് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബമ്മണൂർ സ്കൂളിനു സമീപം ഒടുവൻകാട് വലിയപറമ്പിൽ വേലായുധന്റെ മകൾ അമൃതയെയാണ് (28) വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. Palakkad woman found dead under mysterious circumstances
ഇന്നലെ രാവിലെ പത്തോടെയാണ് അമൃതയെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടത്. അയൽവാസിയും ഒപ്പം താമസിക്കുന്ന ആളുമായ ലോറി ഡ്രൈവർ അനീഷ് കഴിഞ്ഞദിവസം രാത്രി വീട്ടിൽ വന്നതായും ഇന്നലെ രാവിലെ ജോലിക്കു പോയതായും ബന്ധുക്കൾ പറയുന്നു.
തരൂർ കൊളക്കാട് സ്വദേശിയായ ഭർത്താവിൽ നിന്നു പിരിഞ്ഞ് അയൽവാസിയായ അനീഷിനോടൊപ്പം ബമ്മണൂരിലെ വാടകവീട്ടിലാണു യുവതി താമസിച്ചിരുന്നത്.
ഇയാളെ പൊലീസ് ഫോണിലൂടെ ശ്രമിച്ചിട്ടും ലഭിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
ആലത്തൂർ ഡിവൈഎസ്പി എൻ.മുരളീധരൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാർ, എസ്ഐമാരായ ഉണ്ണി, അശോകൻ, സുരേഷ്ബാബു, ഫൊറൻസിക്, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.