പാർട്ടി മാറ്റം മുതൽ പത്രത്തിലെ പരസ്യ വിവാദം വരെ; പാലക്കാട് ആർക്കൊപ്പം; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

പാർട്ടി മാറ്റം മുതൽ പത്രത്തിലെ പരസ്യ വിവാദം വരെ ആയുധമാക്കിയ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ ആകെ പോളിങ് 70 ശതമാനം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ പാലക്കാട് 70.22 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു.

പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂവായിരുന്നു. അതിനാൽ അന്തിമ വോട്ടിംഗ് ശതമാനം അല്പം കൂടി ഉയരാനാണ് സധ്യത.

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടായി.

ബുത്തിൽ കയറുന്നതുമായി ബന്ധപെട്ടായിരുന്നു പ്രതിഷേധം. വെണ്ണക്കരയിലെ ബൂത്തിൽ സന്ദർശനം നടത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിനെ ചൊല്ലി ബിജെപി യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്നു. പോളിങ് ഉച്ചക്കു ശേഷം വേഗത്തിലാവുകയായിരുന്നു.

അറുപത്തിയഞ്ച് ശതമാനം കടക്കുമോ എന്ന സംശയം പോലും ഇല്ലാതാക്കി പോളിംഗ് എഴുപതിലേക്ക് കടക്കുകയായിരുന്നു. അവസാന നിമിഷം വോട്ടിംഗ് ശതമാനം ഉയർന്നത് അനുകൂലമാണെന്നാണ് മൂന്ന് മുന്നണികളും പറയുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 73.71 ശതമാനമായിരുന്നു പാലക്കാട് പോളിങ്. ഇക്കുറി എഴുപത് കടന്നതിൻ്റെ ആശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

നവംബർ മാസം 23 നാണ് പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം.

സിപിഎം നേതാക്കളായ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ, എൻഎൻ കൃഷ്ണദാസ്, കോൺഗ്രസ് എംപി ഷാഫി പറമ്പിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ എന്നിവർ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ എണ്‍പത്തിയെട്ടാം നമ്പര്‍ ബൂത്തിലെ വിവിപാറ്റിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ ഉച്ചയ്ക്ക് ശേഷമാണ് വോട്ടു രേഖപ്പെടുത്തിയത്. ഇരട്ടവോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസിന് വോട്ടുചെയ്യാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Other news

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

പ്ലസ്ടുക്കാർക്കും ബി.എഡ് പഠിക്കാം! പത്തുവർഷം മുൻപ് നിൽത്തലാക്കിയ ഒരുവർഷ എം.എഡ് തിരിച്ചു വരുന്നു

തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിൽ. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം,...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

കാട്ടുപന്നി ശല്യം വനാതിർത്തി വിട്ട് നാട്ടിൻപുറങ്ങളിലേക്കും; ഇറങ്ങിയാൽ എല്ലാം നശിപ്പിക്കും: കാർഷിക മേഖലകൾ ഭീതിയിൽ

ഇടുക്കിയിലും വയനാട്ടിലും വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകരെ ദുരിതത്തിലാഴ്ത്തിയിരുന്ന കാട്ടുപന്നിശല്യം സമീപ...

‘പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ട്’: കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി

പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്കു മുന്നിൽ മറ്റ് വഴികളുണ്ടെന്ന് കോൺഗ്രസിന്...

Related Articles

Popular Categories

spot_imgspot_img