ഭർതൃ ഗൃഹത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

പാലക്കാട്: ഭർതൃ ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റൻസിയയുടെ മരണത്തിൽ ഭർത്താവ് ഷെഫീഖ്, ഇയാളുടെ പെൺസുഹൃത്ത് ജംസീന എന്നിവരാണ് അറസ്റ്റിലായത്. ജംസീന റൻസിയയെ ഫോണിൽ വിളിച്ചതായും മോശമായി സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.

ജംസീന റൻസിയയെ ബോഡി ഷെയിമിങ് നടത്തുകയും ചെയ്തിരുന്നു. ഇരുവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിന് ഉച്ചയ്ക്ക് ആണ് റൻസിയയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭ‍ർത്താവ് ഷെഫീഖ് വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് ഇയാൾ റൻസിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിന്നാലെ റൻസിയയെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റൻസിയയും ഷെഫീഖും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഷെഫീഖ് നിരന്തരം റൻസിയയെ പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Other news

വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി: പലയിടത്തും സംഘർഷം, വാഹനങ്ങൾ തടഞ്ഞു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി പോലീസ്

ജില്ലയിൽ വർധിച്ചു വരുന്ന വന്യമൃഗ ആക്രമണത്തിൽ നിരന്തരമായി കൊല്ലപ്പെടുന്ന മനുഷ്യ ജീവനുകൾക്കു...

കൂടുതൽ ഫാസ്റ്റായി ഫാസ്റ്റ് ടാഗ്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും

ഡൽഹി: പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ട് നാഷണൽ പയ്മെന്റ്റ് കോർപറേഷൻ...

വഞ്ചന കേസ്; പാലാ എംഎൽഎ മാണി സി കാപ്പൻ കുറ്റവിമുക്തൻ

കൊച്ചി: മുംബൈ വ്യവസായിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് പാല...

ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ...

വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വയനാട് പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി...

Related Articles

Popular Categories

spot_imgspot_img