കള്ളനെന്നാരോപിച്ച് ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
പാലക്കാട്: വാളയാറിൽ കള്ളനെന്ന് ആരോപിച്ച് നടത്തിയ ആൾക്കൂട്ട മർദ്ദനത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ആണ് മരിച്ചത്.
മർദ്ദനമേറ്റതിനെ തുടർന്ന് അവശനായ തൊഴിലാളിയെ ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് എറണാകുളം നോർത്ത് എസ്.എച്ച്.ഒ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ
സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദ്ദനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടുതൽ പേരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം
രാംനാരായണന്‍റെ മൃതദേഹത്തില്‍ നാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമായി അറിയുള്ളു എന്ന് പൊലീസ് വ്യക്തമാക്കി.
English Summary:
A migrant worker from Chhattisgarh, Ramnarayanan, died after being brutally assaulted by a mob in Walayar, Palakkad, on suspicion of theft. He was admitted to Palakkad District Hospital in critical condition and succumbed to his injuries later that night. Police have taken three people into custody, and the exact cause of death will be confirmed after a post-mortem examination at Thrissur Medical College.









