web analytics

യുഡിഎഫ് സ്ഥാനാർഥിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി; 11മാസം പ്രായമുള്ള കുഞ്ഞിനടക്കം പരുക്ക്

യുഡിഎഫ് സ്ഥാനാർഥിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി; 11മാസം പ്രായമുള്ള കുഞ്ഞിനടക്കം പരുക്ക്

യുഡിഎഫ് സ്ഥാനാർഥിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി; 11മാസം പ്രായമുള്ള കുഞ്ഞിനടക്കം പരുക്ക്

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ രണ്ട് ആക്രമണ സംഭവങ്ങൾ അരങ്ങേറി.

വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ 11-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിത വിപിനെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി കുടുംബം പരാതിപെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

ആക്രമണത്തിൽ സജിതയുടെ 11 മാസം പ്രായമുള്ള കുഞ്ഞിനും ഭർത്താവ് വിപിനും അമ്മ പങ്കജത്തിനും പരിക്കേറ്റു. കുഞ്ഞിന് മുഖത്തും ശരീരത്തും പരിക്കുകളുണ്ട്.

ബൂത്തിലേക്കുള്ള വോട്ടർമാർക്ക് ബൂത്ത് നമ്പറുകളും മറ്റ് വിവരങ്ങളും നൽകുന്നതിനായി സ്ഥാനാർത്ഥിയും പ്രവർത്തകരും നിൽക്കുന്ന കാര്യത്തെച്ചൊല്ലിയാണ് സിപിഎം–യുഡിഎഫ് പ്രവർത്തകരിൽ വാക്കേറ്റം ഉണ്ടായത്.

അതിന്റെ തുടർച്ചയായിരുന്നു വീടുകയറി നടന്ന ആക്രമണമെന്നാണ് പരാതി. മംഗലംഡാം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മറ്റൊരു സംഭവത്തിൽ, പാലക്കാട് കോൺഗ്രസ് നേതാവ് നന്ദബാലന്റെ വീട് ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്. കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം.

ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക് പറ്റി. ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഒരു സംഘം അക്രമം അഴിച്ചുവിട്ടതായാണ് വിവരം.

ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബോർഡ് വെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം പ്രദേശത്ത് നേരത്തെ നിലനിന്നിരുന്നു.

ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകർ നന്ദബാലന്റെ വീട്ടിലേക്ക് ഓടിക്കയറുകയും പിന്നാലെ അക്രമികൾ വീടിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു.

ഇതിൽ ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

English Summary:

Two political violence incidents were reported in Palakkad amid the local body elections. In Vandazhy panchayat, UDF candidate Sajitha Vipin and her family—including her 11-month-old baby—were injured when CPM workers allegedly entered their house and attacked them following a dispute between party workers near a polling booth. Police have registered a case.

In another incident, the house of Congress leader and DCC secretary Nandabalan in Kallekkad was attacked last night. One person suffered serious eye injuries. Congress alleged BJP workers were behind the assault. Five suspects have been taken into custody. The clash reportedly stemmed from an earlier dispute over setting up election boards.

palakkad-election-violence-attacks-udf-congress

Palakkad, election violence, UDF, CPM, BJP, Kerala news, local body polls

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത്

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ ഈരിത്തെറിച്ചു; അപകടം വാമനപുരത്ത് തിരുവനന്തപുരം:...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക്...

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം മലപ്പുറം:...

Related Articles

Popular Categories

spot_imgspot_img