പാലക്കാട്: ഏറെ വിവാദങ്ങൾക്ക് ഒടുവിൽ പാലക്കാട് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ആകെ 184 ബൂത്തുകളിലായി വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.(Palakkad by-election; Polling started)
ആകെ10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും ആണ് നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നത്.
1,94,706 വോട്ടർമാരാണ് ഇന്ന് ജന വിധിയെഴുതുന്നത്. ഇതിൽ1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2,306 പേർ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 2,445 പേർ 18-19 വയസ്സുകാരും 780 പേർ ദിവ്യാംഗരുമാണ്. 4 ട്രാൻസ്‌ജെൻഡേഴ്‌സും ഇന്ന് വോട്ട് രേഖപ്പെടുത്തും. 229 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ദിവ്യംഗർക്കും വയോജനങ്ങൾക്കും വരി നിൽക്കാതെ വോട്ട് രേഖപ്പെടുത്താവുന്നതാണ്.