web analytics

ട്രംപിനെ തള്ളി പാകിസ്ഥാനും

ട്രംപിനെ തള്ളി പാകിസ്ഥാനും

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ- പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്ന ട്രംപിന്റെ വാദം തള്ളി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. മൂന്നാം കക്ഷി ഇടപെടലിന് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്നും ദാർ പറഞ്ഞു.

‘ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷി ഇടപെടലിന് സമ്മതിച്ചിട്ടില്ല’ എന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ദാർ വ്യക്തമാക്കി. അതേസമയം ഇന്ത്യയുമായി ചർച്ചയ്ക്ക് പാകിസ്ഥാൻ തയ്യാറാണെങ്കിലും ഇന്ത്യ അതിന് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചത് ട്രംപാണ്. ട്രൂത്ത് സോഷ്യൽ എന്ന തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്.

നാല് ദിവസത്തെ ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ശേഷം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന രണ്ട് രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവന്നതിന് ട്രംപ് നിരന്തരം അവകാശവാദമുന്നയിച്ചിരുന്നു.

എന്നാൽ, വെടിനിർത്തലിന് മൂന്നാം കക്ഷി ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്നും, ഇന്ത്യയുടെ തുടർച്ചയായ പ്രത്യാക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാൻ വെടിനിർത്തലിന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ ധാരണയിലെത്തിയതെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന് ഡൊണാൾഡ് ട്രംപ്; പുതിയ സമ്മർദ്ദ തന്ത്രമോ…?

വാഷിങ്ടൺ: ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ട്രംപ് ഈ ആവശ്യം മുന്നോട്ടുവച്ചതെന്ന്, ഒരു യുഎസ് ഉദ്യോഗസ്ഥനെയും യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞനെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

യൂറോപ്യൻ യൂണിയന്റെ പ്രതിനിധിസംഘം കഴിഞ്ഞ ദിവസങ്ങളിൽ വാഷിങ്ടണിൽ എത്തിയിരുന്നു. ഇതിനിടെ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് ട്രംപ് തന്റെ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചത്.

“നമുക്ക് എല്ലാവർക്കും ചേർന്ന് ചൈനയ്ക്കും ഇന്ത്യയ്ക്കും എതിരെ ശക്തമായ തീരുവകൾ ചുമത്താം. ചൈന റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ സമ്മതിക്കുന്നതുവരെ ഈ തീരുവകൾ തുടരണം. അവർക്കു എണ്ണ ലഭിക്കുന്ന മറ്റു വഴികൾ വളരെ കുറവാണ്,” എന്നാണ് ട്രംപ് പറഞ്ഞതെന്ന് റിപ്പോർട്ട്.

യുക്രെയ്നിനെതിരായ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണെന്ന് ട്രംപ് ആരോപിച്ചു.

അതിനാലാണ് ഇരുരാജ്യങ്ങൾക്കും എതിരെ വ്യാപാരപരമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതിനോടനുബന്ധിച്ച്, അടുത്തിടെ ഇന്ത്യയ്‌ക്കെതിരായ തീരുവ വർധിപ്പിക്കാനും ട്രംപ് നടപടി എടുത്തിരുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ട്രംപിന്റെ ഈ നിർദ്ദേശം അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര-രാഷ്ട്രീയ ബന്ധങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

Summary: Pakistan Foreign Minister Ishaq Dar dismissed Donald Trump’s claim that he mediated the India-Pak ceasefire after “Operation Sindoor.” Dar clarified that India has never agreed to any third-party intervention.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു വാൽപ്പാറ: പുലർച്ചെ...

സമാധാനത്തിന്റെ ദിനം: ‘തീവ്രവാദവും മരണവും അവസാനിച്ചു’, ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ്

ഇസ്രയേൽ സമാധാന ഉച്ചകോടി; പാർലമെന്റിൽ പ്രസംഗിച്ച് ട്രംപ് ടെല്‍ അവീവ്: ഗാസ സമാധാന...

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ....

വിവാഹത്തിൽ നിന്നും പിന്മാറി യുവതി, ഒന്ന് കെട്ടിപിടിച്ചതിനു വരനോട് പിടിച്ചുവാങ്ങിയത് മൂന്നുലക്ഷം രൂപ…!

വിവാഹത്തിൽ നിന്നും പിന്മാറിയ യുവതി കെട്ടിപിടിച്ചതിനു വരനോട് വാങ്ങിയത് മൂന്നുലക്ഷം രൂപ ചൈനയിലെ...

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ…

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ... ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ്...

Related Articles

Popular Categories

spot_imgspot_img