35 വർഷമായി ഇന്ത്യയുടെ മരുമകൾ; മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് പാക് പൗര

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരന്മാരോട് രാജ്യം വിടാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ലഭിച്ച നോട്ടീസിന് പിന്നാലെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് പാക് പൗരയായ ശാരദാ ഭായ്. 35 വർഷങ്ങൾക്ക് മുൻപാണ് ഇവർ ഇന്ത്യയിലെത്തിയത്.

ഒഡീഷയിലെ ബൊലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലെ മരുമകളാണ് പാകിസ്ഥാൻ സ്വദേശിയായ ശാരദ. വർഷങ്ങൾക്ക് മുൻപ് ഇവർ ഇന്ത്യക്കാരനായ മഹേഷ് കുക്രേജയെ വിവാഹം കഴിച്ച് രാജ്യത്തെത്തിയതാണ്. ഇവരുടെ മകനും മകളും ഇന്ത്യക്കാരാണ്.

എന്നാൽ ശാരദയോട് എത്രയും വേഗം രാജ്യം വിടണമെന്നാണ് ഒഡീഷ പൊലീസിന്റെ നിർദേശം. ശാരദാ ഭായിയുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്നും രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്. എല്ലാ പ്രധാന രേഖകളും ഉണ്ടായിരുന്നിട്ടും ശാരദയ്ക്ക് ഇന്ത്യൻ പൗരത്വം നൽകിയില്ല.

തന്നെ കുടുംബത്തിൽ നിന്ന് വേർപെടുത്തരുതെന്നാണ് ശാരദയുടെ അപേക്ഷ. മൂന്ന് പതിറ്റാണ്ടിലേറെയായി ജീവിക്കുന്ന രാജ്യത്ത് ഇനിയും തുടരാൻ അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

‘ഞാൻ ആദ്യം കോരാപുട്ടിൽ ആയിരുന്നു പിന്നീട് ബൊലാംഗീറിലെത്തി. എനിക്ക് പാകിസ്ഥാനിൽ ആരുമില്ല. എന്റെ പാസ്‌പോർട്ട് പോലും വളരെ പഴക്കമുള്ളതാണ്. സർക്കാരിനോട് ഞാൻ അപേക്ഷിക്കുകയാണ്, ദയവായി എന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കൂ, എനിക്ക് രണ്ട് കുട്ടികളുണ്ട്, കൊച്ചുമക്കളുണ്ട്. എനിക്ക് ഇവിടെ ഇന്ത്യക്കാരിയായി ജീവിക്കണം’ – ശാരദാ ഭായ് പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img