web analytics

അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ; ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചു.

ലാൻസ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് രജൗരി മേഖലകളിലുണ്ടായ പാകിസ്ഥാൻ നട‌ത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് ദിനേഷ് കുമാർ മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ജവാൻ ചികിത്സയിലാണ്.

പാക്കിസ്ഥാൻ ഷെൽ ആക്രമണത്തിൽ പ്രദേശവാസികളായ 15 പേർ കൊല്ലപ്പെട്ടിരുന്നു. 57 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ സഹോദരങ്ങളടക്കം നാലു കുട്ടികളുമുണ്ട്.

ഷൈല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെനേതൃത്വത്തിൽ 10 ഇടങ്ങളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഷെല്ലാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ കേന്ദ്രം സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തീരുമാനമായി.

ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും സിൻഹ അറിയിച്ചു. ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

രണ്ടുവർഷത്തിനു ശേഷം കണ്ടെത്തിയത് തുരുമ്പെടുക്കാത്ത വാക്കത്തി; കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു

രണ്ടുവർഷത്തിനു ശേഷം കണ്ടെത്തിയത് തുരുമ്പെടുക്കാത്ത വാക്കത്തി; കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ...

പരാതി നൽകാനെത്തിയ യുവതിക്ക് പാതിരാത്രി മെസ്സേജ്; തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ കുടുങ്ങി

തിരുവനന്തപുരം: നീതി തേടി പോലീസ് സ്റ്റേഷന്റെ പടികയറി വന്ന യുവതിയോട് അപമര്യാദയായി...

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ രായമംഗലം ∙ ഒരു കോഴിയുടെ...

ശബരിമല സ്വർണ്ണക്കവർച്ച: തന്ത്രി കണ്ഠരര് രാജീവര് കുടുങ്ങുമോ?

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ പ്രതിസ്ഥാനത്തുള്ള തന്ത്രി...

അമേരിക്കൻ മോഹങ്ങൾക്ക് കടുപ്പമേറുന്നു; എച്ച്-1ബി വിസകൾക്ക് വിലക്കേർപ്പെടുത്തി ടെക്സസ്! മലയാളികൾക്കും തിരിച്ചടി?

ഓസ്റ്റിൻ: വിദേശ ജീവനക്കാരുടെ അമേരിക്കൻ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ടെക്സസ്...

Related Articles

Popular Categories

spot_imgspot_img