web analytics

പ്രണയ ദിനത്തിൽ സുകു അൽപ്പം ‘പൈങ്കിളി’യാണ്: സിനിമാ റിവ്യൂ

മ്പനായെത്തി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ സജിൻ ഗോപു എന്ന നടന്റെ മറ്റൊരു വിസ്മയമാണ് ‘പൈങ്കിളി’. നടൻ ശ്രീജിത്ത്‌ ബാബു ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി പൈങ്കിളിക്കുണ്ട്. ചിത്രത്തിന്റെ ടൈറ്റിലിനോട് നീതി പുലർത്തുന്ന പടം തന്നെയാണ് പ്രണയ ദിനത്തിൽ സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ഈ ചിത്രം.

സൂപ്പർ ഹിറ്റായ രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രം. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെയും അർബൻ ആനിമലിന്റെയും ബാനറിൽ ഫഹദ് ഫാസിലും ജിതു മാധവനും ചേർന്നൊരുക്കുന്ന ചിത്രമാണിത്.

ചെറിയ ഗ്രാമത്തിലെ വളരെ സാധാരണമായ ഒരു കൂട്ടം മനുഷ്യരും അവർക്കിടയിൽ നടക്കുന്ന ചില സംഭവങ്ങളും തമാശ രൂപേണ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച സജിൻ ഗോപു എന്ന നടന്റെ കരിയറിൽ സുകു എന്ന കഥാപാത്രം ഒരു പൊൻ തൂവലാവുക തന്നെ ചെയ്യും. ഷീബ ബേബി എന്ന കഥാപാത്രമായി പോലെ അനശ്വരയും തകർത്താടി. ലളിതമായ രീതിയിൽ മുന്നോട്ട് പോകുന്ന കഥയിൽ വന്നു പോകുന്ന ഓരോരുത്തരും തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കുക തന്നെ ചെയ്തു.

വിവാഹം കഴിക്കാൻ താത്പര്യമില്ലാത്ത ഷീബ ബേബിയിൽ നിന്നാണ് കഥ തുടങ്ങുന്നത്. വീട്ടിൽ ഉറപ്പിക്കുന്ന വിവാഹലോചനകളിൽ നിന്ന് രക്ഷപെടാൻ ഒളിച്ചോടിക്കൊണ്ടിരിക്കുന്ന ഷീബ ബേബിയെ രസകരമായാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലൗഡായ പ്രത്യേകിച്ച് ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ഒരു പെൺകുട്ടി.

കല്യാണത്തിൽ നിന്ന് രക്ഷപെടാൻ ഒറ്റയ്ക്കല്ല ഒളിച്ചോടെണ്ടത് ഒരു പ്രണയം വേണമെന്നും ആ പ്രണയിക്കുന്ന ആളുടെ കൂടെവേണം ഒളിച്ചോടാൻ എന്ന കൂട്ടുകാരിയുടെ വാക്കുകൾ ഉൾകൊണ്ട ഷീബ ബേബി പിന്നീട് അങ്ങോട്ട് ഒരു പ്രണയത്തിനായി തുനിഞ്ഞിറങ്ങുകയാണ്. ഇതിനായി പലരെയും കണ്ടെത്തുമെങ്കിലും നിരാശയാണ് ഫലം.

ഫേസ്ബുക്കിൽ ക്രിഞ്ച് പോസ്റ്റുകളിട്ട് സ്വയം അഭിമാനിക്കുന്നു ഒരു പഴഞ്ചൻ കഥാപാത്രമാണ് സുകു. അച്ഛൻ സുജിത് കുമാർ. അച്ഛന്റെ ഉറ്റ സുഹൃത്ത് അകാലത്തിൽ മരണപ്പെടുമ്പോൾ സുകു എന്ന കൂട്ടുകാരന്റെ പേര് മകന് നൽകുകയാണ് അച്ഛൻ. കവലയിൽ സ്റ്റിക്കർ കട നടത്തുന്ന സുകു നാട്ടുകാർക്ക് വലിയ ഉപകരിയാണെങ്കിലും വീട്ടുകാർക്ക് യാതൊരുവിധ ഉപകാരവും ചെയ്യാത്ത ഒരു ചെറുപ്പക്കാരനാണ്.

പ്രണയം തനിക്ക് ഉണ്ടാവില്ല എന്ന ദൃഢനിശ്ചയത്തിൽ മൊബൈൽ കവറിൽ ‘നോ ലൗ’ സ്റ്റിക്കർ ഒട്ടിച്ച് കൊണ്ട് നടക്കുകയാണ് സുകു. നാട്ടിലെ കുഞ്ഞായിയും സുകുവിനെ കണ്ടു പഠിക്കാൻ വീട്ടുകാർ അയച്ച പാച്ചനുമാണ് സുകുവിന്റെ ഇടവും വലവും. നാട്ടിലെ മദ്യപാനം മുതൽ എല്ലാത്തിനും കൂടെ നിൽക്കുന്നവർ. സുകുവിന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള തന്റെ ബുള്ളറ്റ് ആരെയും തൊടാൻ പോലും അനുവദിക്കില്ല.

പാച്ചനുമായി നടത്തുന്ന കോയമ്പത്തൂർ യാത്രയിൽ വളരെ യാദൃശ്ചികമായി സംഭവിക്കുന്ന ചില കാര്യങ്ങൾ സുകുവിന്റെ അന്നേവരെയുള്ള ജീവിതം മാറ്റി മറിക്കുന്നു. ഒരു വള്ളിയിൽ നിന്ന് ഊരാൻ മറ്റൊരു വള്ളിയിലേക്ക് പോയി ചാടുന്ന സുകുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഷീബ ബേബി വരുമ്പോൾ രംഗം കൂടുതൽ സംഘർഷഭരിതമാകുന്നു. കോമഡി നിറച്ച പൈങ്കിളിയിൽ ഗൗരവകരമായ പല കാര്യങ്ങളും പറഞ്ഞു പോകുന്നുമുണ്ട്. ഇത്തരം പ്രണയ കഥ സ്ഥിരം കണ്ടു പരിചയമില്ലാത്തതിനാൽ ക്ലൈമാക്സ്‌ തിയേറ്ററുകളിൽ കൈയ്യടികൾ നിറച്ചു.

ജിസ്മ വിമൽ അവതരിപ്പിച്ച സുമയുടെ വേഷം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. സുകുവിനോട് പ്രണയം കൊണ്ട് നടക്കുന്ന കൂട്ടുകാരന്റെ പെങ്ങൾ സുമ തിയേറ്ററിൽ ചിരിമഴ പെയ്യിച്ചു. വില്ലൻ വേഷങ്ങളിൽ മലയാളികൾ കണ്ടു പരിചയിച്ച അബു സലീം സുജിത് കുമാറായി സുകുവിന്റെ അച്ഛൻ വേഷം ഗംഭീരമാക്കി.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശരി തങ്കൻ കൊച്ചച്ചൻ എന്ന വേഷത്തിലെത്തി പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രവും തിയേറ്ററിൽ ചിരി ഉണർത്തി. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും അർജുൻ സേതുവിന്റെ സിനിമട്ടോഗ്രഫിയും കിരൺ ദാസിന്റെ എഡിറ്റിങ്ങും കൂടി ചേരുമ്പോൾ തന്നെയാണ് പൈങ്കിളിയ്ക്ക് പൂർണത വരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

വിവാദങ്ങളും ഉയർന്ന ചിലവും വില്ലനായി: അപ്രതീക്ഷിത പിൻവാങ്ങൽ നടത്തി സോറ; ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ.

ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത്...

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം കാലിഫോർണിയ: അമേരിക്കൻ...

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം; ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും കാർ അപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം വിദേശമണ്ണിൽ മലയാളി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട്...

ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !

ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം ആഗോളതലത്തിൽ ഇന്ധന...

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ; വന്ദേഭാരതിലെ കരാർ റദ്ദാക്കി

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ ഇന്ത്യൻ...

പശ്ചിമേഷ്യൻ യുദ്ധഭീതി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകരാജ്യങ്ങളെ മുനയിൽ നിർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷയും...

Related Articles

Popular Categories

spot_imgspot_img