ലെബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചു, 8 മരണം, 2750 പേർക്ക് പരിക്ക്: വൈറസ് സംവിധാനം ഒരുക്കി ഞെട്ടിച്ച് ഇസ്രയേൽ

ലെബനനിൽ യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ
ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 8 പേർ മരിച്ചു. ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്ഫോടനം നടന്നത്. Pagers used by Hezbollah in Lebanon explode simultaneously, killing 8

ഹിസ്ബുല്ല സംഘാംഗങ്ങൾ ഉൾപ്പെടെ 2750 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരിൽ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേൽ– ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം. ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണെന്നാണ് വിദഗ്ധർ പറയുന്നത്.

ലെബനനിലെ ഇറാൻ അംബാസിഡർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇസ്രയേൽ ചാര സംവിധാനങ്ങളെ വെട്ടിക്കാനായി ഹിസ്ബുള്ള ആശയ വിനിമയത്തിന് പേജറുകളാണ് ഉപയോഗിക്കുക. ഇതിൽ വൈറസ് സംവിധാനം ഒരുക്കിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

സൈബർ ആക്രമണം മൂലം ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതാണ് പേജർ പൊട്ടിത്തെറിച്ചതിനു പിന്നിലെ കാരണമെന്നാണ് വിവരം. ആക്രമണത്തിന് ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ഹിസ്ബുല്ല, ഇതുവരെ നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്നും അവകാശപ്പെട്ടു.

ആക്രമണത്തെ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. ഇസ്രയേലിൽ നടന്ന കാർ ബോംബ് ആക്രമണത്തിന് തിരിച്ചടിയാണെന്നാണ് ഇസ്രയേൽ വാദം.

യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ ഹിസ്ബുല്ലക്ക് ഇറാന്റെ പിന്തുണയുണ്ട്. 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുല്ല പിന്തുണയ്ക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടി: ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയപ്പോള്‍ ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം....

ഒരു വർഷം നീണ്ട ക്രൂരത;പത്തുവയസുകാരിക്ക് നേരെ 57 കാരന്‍റെ അതിക്രമം

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പത്തുവയസ്...

സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള...

മാരക രാസലഹരി കൈവശം വെച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ ...

കുവൈത്തിൽ സ്വകാര്യസ്കൂളിൽ വൻ തീപിടുത്തം; വലിയ രീതിയിൽ പുകയും തീയും; ആളുകളെ ഒഴിപ്പിച്ചു

കുവൈത്തിൽ സ്വകാര്യ സ്കൂളിൽ തീ പിടുത്തം. കുവൈറ്റ് ഫർവാനിയ ​ഗവർണറേറ്റിലെ ജലീബ്...

പൊള്ളുന്ന ചൂടിന് ആശ്വാസം; ഈ ഏഴു ജില്ലകളിൽ മഴ പെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ ആശ്വാസമായി മഴ പ്രവചനം. കേരളത്തിൽ ഇന്ന്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!