web analytics

പത്മജ പറഞ്ഞതായിരുന്നു ശരി, മുരളീധരൻ അതു മനസിലാക്കാൻ വൈകി; പത്മജയുടെ ആരോപണം അതേപടി ആവർത്തിച്ച് മുരളി; ഇനി ചേട്ടനും ബി.ജെ.പിയിലേക്ക് വരുമെന്ന് പറഞ്ഞതും സത്യമാകുമോ?

സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം എടുത്തതോടെ അവരെ നേരിടാൻ വെല്ലുവിളിയെന്ന നിലയിലാണ് കെ മുരളീധരനെ കോൺഗ്രസ് വടകയിൽ നിന്നും തൃശ്ശൂരിലേക്ക് വണ്ടി കയറിയത്. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ പത്മജ ഉയർത്തിയ വിമർശനമാണ് കെ മുരളീധരനും ചൂണ്ടിക്കാണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കെപിസിസി യോഗത്തിലാണ് മുരളീധരൻ വിമർശനം ഉന്നയിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്നാണ് മുരളീധരന്റെ പ്രധാന വിമർശനം. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. അതേസമയം തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും പേരെടുത്ത് പറഞ്ഞ് മുരളീധരൻ യോഗത്തിൽ വിമർശിച്ചു. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ അടക്കം പങ്കെടുത്ത യോഗത്തിലാണ് കെ മുരളീധരൻ വിമർശനമുന്നയിച്ചത്.

നേരരത്തെ കെ മുരളീധരനും മറ്റ് പലരും ബി.ജെ.പിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ പറഞ്ഞിരുന്നു. തൃശൂരിൽ രണ്ട് വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നുവെന്നും തന്നെ തോൽപ്പിച്ചതിന് പിന്നിൽ എം.പി. വിൻസെന്റ്, ടി.എൻ. പ്രതാപൻ എന്നിവരാണെന്നും അന്ന് പദ്മജ പറഞ്ഞിരുന്നു. കെ. കരുണാകരന്റെ മക്കളോട് പകയാണിവർക്കെന്ന് പറഞ്ഞ പദ്മജ പാർട്ടി വിടാൻ മടിയില്ലാത്തയാളാണ് കെ. മുരളീധരനെന്നും പറഞ്ഞിരുന്നു. വടകരയിൽ നിന്നാൽ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശൂരിൽ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചിരുന്നു.

 

Read More: തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? നേതാക്കളെ പേരെടുത്തു വിമർശിച്ച് കെ മുരളീധരൻ

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

എൽപിജി സിലിണ്ടർ വില തുടർച്ചയായി രണ്ടാം മാസവും കുറച്ച് എണ്ണക്കമ്പനികൾ

പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില രണ്ടാം മാസം തുടർച്ചയായി കുറച്ചു....

Related Articles

Popular Categories

spot_imgspot_img