തന്റെ അമ്മയെ മോശമായി പറഞ്ഞെന്നും മോശം പരാമർശത്തിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ വേണുഗോപാൽ. താൻ കരുണാകരന്റെ മകൾ അല്ലെന്ന് പറഞ്ഞതുവഴി തന്നെ അമ്മയെ ഇവർ അപമാനിച്ചെന്നും പദ്മജ വിശദീകരിച്ചു. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം പത്രസമ്മേളനത്തിൽ ഉന്നയിച്ച പത്മജ, കോൺഗ്രസിന് ശക്തനായ ഒരു നേതാവില്ലെന്ന് തുറന്നടിച്ചു. രാഹുൽ മാങ്കോട്ടത്തിൽ എങ്ങനെയാണ് പത്ത് ദിവസം ജയിലിൽ കിടന്നതെന്നും അതിന്റെ പിന്നിലെ കഥകൾ എന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും അവർ പറഞ്ഞു. തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Read Also: ചർച്ച പരാജയം; കേരളം അധികമായി ആവശ്യപ്പെട്ട 19,351 കോടിയുടെ വായ്പാ അനുമതി നിഷേധിച്ച് കേന്ദ്രം